പോപ്പ് ജോണ്‍ പോള്‍ രണ്ടാമ‌ന്‍ Author

Pop John Paul Ii

ആഗോള കത്തോലിക്കാ സഭയുടെ മു‌ന്‍ തലവനാണ് ജോണ്‍ പോള്‍ രണ്ടാമ‌ന്‍ മാര്‍പ്പാപ്പ.വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തുന്നതിന്റെ ഭാഗമായി ജോണ്‍ പോള്‍ രണ്ടാമ‌ന്‍ മാര്‍പ്പാപ്പയെ ബെനെഡിക്ട് പതിനാറാമ‌ന്‍ മാര്‍പ്പാപ്പ 2009 ഡിസംബര്‍ 19 - ന് ധന്യപദവിയിലേക്ക്‌ ഉയര്‍ത്തി[1]. വിശുദ്ധനായി ഉയര്‍ത്തുന്നതിന്റെ രണ്ടാമത്തെ നടപടിക്രമമാണിത്‌. ഇതിനായുള്ള ഡിക്രിയില്‍ ബനഡിക്ട്‌ പതിനാറാമ‌ന്‍ മാര്‍പാപ്പ അന്നേ ദിവസം ഒപ്പുവച്ചു.വാഴ്ത്തപ്പെടല്‍ജോണ്‍ പോള്‍ രണ്ടാമ‌ന്‍ മാര്‍പ്പാപ്പയുടെ മാധ്യസ്ഥതയാല്‍ ഫ്രഞ്ച്‌ സന്യാസിനി മരിയേ സൈമണ് പാര്‍ക്കി‌ന്‍സണ്‍സ് രോഗം സുഖപ്പെട്ട സംഭവം സഭാകോടതിയില്‍ തെളിയിക്കപ്പെട്ടതിനാല്‍ ജോണ്‍ പോള്‍ രണ്ടാമ‌ന്‍ മാര്‍പാപ്പയെ 2011 മേയ് 1 നു വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു[2][3] . സന്യാസി മരിയേ സൈമണ്‍ ഉള്‍പ്പെടെ 40 ലക്ഷം പേരുടെ സാന്നിധ്യത്തിലാണ് ഈ ചടങ്ങ് നടന്നത്. വത്തിക്കാ‌ന്‍ ഗ്രോട്ടോയില്‍ സംസ്കരിച്ചിരുന്ന മാര്‍പാപ്പായുടെ മൃതദേഹം വാഴ്ത്തപ്പെടല്‍ പ്രഖ്യാപന ഭാഗമായി വെള്ളിയാഴ്ച പുറത്തെടുത്തു. തുടര്‍ന്ന് പ്രഖ്യാപന ശേഷം തിങ്കളാഴ്ച സെ‌ന്‍റ് പീറ്റേഴ്‌സ് ബസലിക്കയിലെ സെ‌ന്‍റ് സെബാസ്റ്റ്യ‌ന്‍ ചാപ്പലില്‍ സംസ്‌കരിച്ചു.2011 ഓഗസ്റ്റില്‍ മെക്സിക്കോ നഗരത്തില്‍ ജോണ്‍ പോള്‍ രണ്ടാമ‌ന്‍ മാര്‍പാപ്പയുടെ മരണത്തിന്‌ മുമ്പ്‌ അദ്ദേഹത്തിന്റെ ശരീരത്തുനിന്നും എടുത്ത രക്തം തിരുശേഷിപ്പായി എത്തിച്ചിരുന്നു[4].വിശുദ്ധപദവി2013 ജൂലൈ ആദ്യത്തില്‍ വിശുദ്ധ പദവി സംബന്ധിച്ച തീരുമാനമെടുക്കുന്ന കര്‍ദിനാള്‍മാരുടെ കമ്മിഷ‌ന്‍ ചേര്‍ന്ന് ജോണ്‍ പോള്‍ രണ്ടാമ‌ന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പരിഗണിച്ചു. [5] അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്ന 2013 ഡിസംബര്‍ എട്ടിന്‌ ജോണ്‍ പോള്‍ രണ്ടാമ‌ന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കും.Need some editing or want to add info here ?, please write to us.

Other Books by Author Pop John Paul Ii