അജോയ് കുമാര്‍ എം എസ് Author

Ajoykumar M S

അജോയ് കുമാർ എം എസ്, തിരുവനന്തപുരം ജില്ലയില്‍ ചെട്ടിക്കുളങ്ങരയിൽ ജനിച്ചു. കൊമ്മേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. പേഴ്സണൽ മാനേജ്മെൻറ്, ഇൻഡസ്റ്റ്രിയൽ ലോ, 3D അനിമേഷൻ എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഇന്ത്യൻ റയിൽവേയുടെ ഡിവിഷ്യണൽ ആപ്പീസ്സിൽ ഉദ്യോഗസ്തനാണ്.
അദ്ദേഹം ഒരു കാർട്ടൂണിസ്റ്റും കൂടിയാണ്‌. അദ്ദേഹത്തിൻറെ ആനിമേഷൻ കമ്പനിയാണ്‌ MTV ക്കു വേണ്ടി മലയാളത്തിലെ ആദ്യ 3 ഡി ആനിമേഷൻ വീഡിയോ ‘My love for you’ നിർമ്മിച്ചത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത 3D ആനിമേഷൻ ടെലിഫിലിമിലും ജീവൻ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ആദ്യത്തെ 3 ഡി ആനിമേഷൻ ക്വിസ് പരിപാടി അണിയിച്ചൊരുക്കാനും ഇദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്‌.
അദ്ദേഹത്തിന്റെേ ആദ്യ പുസ്തകത്തിന്‌ (അങ്ങിനെ ഒരു മാമ്പഴക്കാലം) 2011ല്‍ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ബാലസാഹിത്യ പുരസ്‌കാരവും അതോടൊപ്പം തന്നെ ആ വർഷത്തെ ഇന്ത്യൻ റുമിനേഷൻസ് പുരസ്കാരവും ലഭിച്ചു.
അജോയ് കുമാർ ഭാര്യ ശ്യാമയും മക്കളായ അച്യുത് ശങ്കർ, നന്ദകിഷോർ എന്നിവരോടൊപ്പം തിരുവനന്തപുരത്ത് താമസം.Need some editing or want to add info here ?, please write to us.

Other Books by Author Ajoykumar M S