കുഴൂർ വിത്സൺ Author

Kuzhur Wilson

കുഴൂർ വിത്സൺ

1975 ൽ കുഴൂരിൽ ജനിച്ചു. മുല്ലക്കാട്ടുപ്പറമ്പിൽ വറീത് ഔസേപ്പ് , അന്നം കുട്ടി എന്നിവരാണു മാതാപിതാക്കൾ . മീനാക്ഷി ആശാത്തിയുടെ കോലായിൽ ഹരിശ്രീ കുറിച്ചു.എരവത്തൂർ ശ്രീക്യഷ്ണ വിലാസം സ്കൂൾ, ഐരാണിക്കുളം സർക്കാർ സ്കൂൾ, പനമ്പിള്ളി കോളേജ് ചാലക്കുടി, സെന്റ് തെരേസാസ് കോട്ടയ്ക്കൽ, എസ് സി എം എസ് കൊച്ചി എന്നിവിടങ്ങളിലായിരുന്നു പഠനം

പ്രീഡിഗ്രിക്കാലത്ത് എക്സ്പ്രസ്സ് മലയാളം പത്രത്തിന്റെ മാള ലേഖകനായിരുന്നു. ചന്ദ്രിക ദിനപത്രം, കലാദർപ്പണം മാസിക, ഡി നെറ്റ് ടെലിവിഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ദുബായ് ഏഷ്യാനെറ്റ് റേഡിയോയിൽ എട്ട് വർഷം വാർത്താ അവതാരകനായിരുന്നു. യു എ ഇ അജ്മാനിലെ ഗോൾഡ് എഫ് എമ്മിൽ വാർത്താ വിഭാഗം തലവനായി. റിപ്പോർട്ടർ ടിവിയിൽ വാർത്താ അവതാരകനുമായി. വെബ്ബ് ജേർണ്ണലായ ഇ പത്രം, വേഡ് ബുക്സ് എന്നിവയുടെ സ്ഥാപകനാണു. മാള പ്രസ്സ് ക്ലബ്, ദുബായ് മീഡിയ ഫോറം എന്നിവയുടെ സ്ഥാപക അംഗമാണു.

ഉറക്കം ഒരു കന്യാസ്ത്രീ ( ഖനി ബുക്സ് ), ഇ ( പാപ്പിയോൺ), വിവർത്തനത്തിനു ഒരു വിഫലശ്രമം ( പ്രണത) , ആദ്യം മരിച്ചാൽ നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു സങ്കടം , ആരെല്ലാം നോക്കുമെന്നായിരുന്നു ( പാപ്പിറസ്), കുഴൂർ വിത്സന്റെ കവിതകൾ ( ഡി സി), വയലറ്റിനുള്ള കത്തുകൾ( സൈകതം ), Thintharoo – കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ ( ലോഗോസ്), ഹാ, വെള്ളം ചേർക്കാത്ത മഴ ( വേഡ് ബുക്സ്) എന്നിവയാണു പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ , മരങ്ങൾ ഇല്ലാത്ത കാട്ടിൽ, മരയാളം – കുഴൂരിന്റെ മരങ്ങൾ , Letters to Violet എന്നീ ക്യതികൾ പണിപ്പുരയിൽ. വിത്സന്റെ കവിതകൾ തമിഴ്, ഇംഗ്ലീഷ്, അറബിക്, ജെർമ്മൻ തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ ഇടങ്ങളിൽ പോയട്രീ ഇൻസ്റ്റലേഷൻ ( poetree installation ) നടത്തി വരുന്നു.

മലയാളത്തിലെ ആദ്യകവിതാ ബ്ലോഗായ അച്ചടിമലയാളം നാടുകടത്തിയ കവിതകളുടെ ഉടമയാണു കുഴൂർ. അറേബ്യൻ സാഹിത്യ പുരസ്ക്കാരം, എൻ എം വിയ്യോത്ത് കവിതാ അവാർഡ്, 2016 ലെ സംസ്ഥാന സർക്കാർ യൂത്ത് ഐക്കൺ അവാർഡ് എന്നിവ ലഭിച്ചു. 2017 ലെ ദുബായ് പോയറ്റിക് ഹാർട്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ആഗോള കലാപ്രസ്ഥാനമായ ജിഗ്സൗ ആർട്ടിസ്റ്റിക് കളക്ടീവിന്റെ സ്ഥാപക അംഗമാണു. ഇപ്പോൾ ആഗോളവാണി പോയട്രീ റേഡിയോയുടെ പ്രവർത്തനങ്ങളുമായി കുഴൂരിലെ ടെമ്പിൾ ഓഫ് പോയട്രിയിൽ താമസിക്കുന്നു . ആഗ്നസ് അന്നയാണു മകൾ
വിലാസം
Temple Of Poetry,
Kuzhur P O, 680 734,
Kerala, India Email – kuzhoor@gmail.com , pH – 0091 97 44 315 990

www.kuzhur.com . ബ്ലോഗ് . www.vishakham.blogspot.com
www.kuzhur.comNeed some editing or want to add info here ?, please write to us.

Other Books by Author Kuzhur Wilson
Cover Image of Book തിന്താരോ
Rs 120.00  Rs 114.00