വത്സല മോഹന്‍ Author

Valsala Mohan

വത്സല മോഹന്‍ മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കൽ പാണ്ടമംഗലത്ത്‌ മഠത്തിൽ നാരായണൻ നായരുടെയും കളത്തിൽ ചിന്നമ്മു അമ്മ എന്ന ലക്ഷ്‌മിയമ്മയുടെയും മകളായി ജനിച്ചു. ആലപ്പുഴ പറവൂർ പുത്തൻപുരയിൽ പരേതനായ മോഹൻനായരുടെ ഭാര്യയാണ്‌. കോളേജ്‌ വിദ്യാഭ്യാസകാലം മുതൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ‘വത്സല പാണ്ടമംഗലം’ എന്ന തൂലികാനാമത്തിൽ ചെറുകഥകൾ എഴുതിയിരുന്നു. രണ്ടുതവണ കൈലാസ്‌ മാനസസരോവർ യാത്ര നടത്തി കൈലാസ പരിക്രമണം ചെയ്‌ത ഇവർ ഹിമാലയത്തിലെ എല്ലാ പുണ്യസ്‌ഥങ്ങളിലും ഭാരതത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും തീർത്ഥാടനം നടത്തിയിട്ടുണ്ട്‌. ആദ്ധ്യാത്മീക കാര്യങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ കോഴിക്കോട്‌ പന്നിയങ്കരയിലാണ്‌ താമസം. വിലാസം ഃ വത്സലമോഹൻ, ടി.എസ്‌.നിവാസ്‌, പന്നിയങ്കര, കല്ലായ്‌(പി.ഒ.) കോഴിക്കോട്‌ - 673 003. ഫോൺ - 0495-2324515, 2320425.Need some editing or want to add info here ?, please write to us.

Other Books by Author Valsala Mohan