എന്‍ കെ ശശിധരന്‍ Author

N K Sasidharan

എന്‍. കെ. ശശിധരന്‍

1955 നവംബര്‍ 25-ന്‌ കൊടുങ്ങല്ലൂരില്‍ ജനിച്ചു. എന്‍. കെ. സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കള്‍. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റര്‍ ബിരുദം നേടി. പതിന്നാലു വര്‍ഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ആദ്യചിത്രം രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക്‌ തിരുക്കഥയും സംഭാഷണവും ‘ചക്രവര്‍ത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂര്‍-കോഴിക്കോട്‌ നിലയങ്ങള്‍ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ ആനുകാലികങ്ങളില്‍ നോവലുകള്‍ എഴുതുന്നു. ചാവേര്‍പ്പട, കര്‍ഫ്യൂ, കാശ്‌മീര്‍, മറൈന്‍ കിങ്ങ്‌, മര്‍മ്മരങ്ങള്‍. ആദ്യത്തെ കണ്‍മണി തുടങ്ങിയവയാണ്‌ കൃതികള്‍. ഇതില്‍ കര്‍ഫ്യൂ ചലച്ചിത്രമായി.

വിലാസം :

വാരണക്കുടത്ത്‌, ഇടനാട്‌

ചൊവ്വര - 683 571.
Need some editing or want to add info here ?, please write to us.

Other Books by Author N K Sasidharan