പി ടി ഭാസ്കര പണിക്കര്‍ Author

P T Bhaskara Panikker

1922 ഒക്ടോബര്‍ 15-ന്‌ പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂരില്‍ തമ്മെ പണിക്കരകത്ത് കാവുക്കുട്ടിയമ്മയുടെയും കൊയ്ത്തൊടി മനക്കല്‍ വിരൂപാക്ഷ‌ന്‍ നമ്പൂതിരിയുടെയും മകനായി ജനിച്ചു.വിദ്യാഭ്യാസം അടക്കാപുത്തൂര്‍, ചെര്‍പ്പുളശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലും മദ്രാസ് പ്രസിഡ‌ന്‍സി കോളേജിലും. മ‍ദ്രാസ് സൈദാപ്പേട്ട ടീച്ചേഴ്ദ്സ് കോളേജില്‍ നിന്ന് ബി.ടി. ബിരുദം. ബി.എസ്.സി, ബി.ടി ബിരുദധാരിയായ ശേഷം അദ്ദേഹം നാലു കൊല്ലത്തോളം സ്കൂള്‍ അദ്ധ്യാപകനായി ജോലി നോക്കി. അക്കാലത്ത് കാറല്‍മണ്ണ ഹയര്‍ എലിമെന്ററി സ്കൂളിലും പെരിഞ്ഞനം, പുറമേരി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലും സേവനമനുഷ്ഠിച്ചു. 1957-58 കാലത്ത് തന്റെ തന്നെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട അടക്കാപുത്തൂര്‍ ഹൈസ്കൂളില്‍ പ്രധാനാദ്ധ്യാപക‌ന്‍ ആയും സേവനമനുഷ്ഠിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി മാറിയ പി.ടി.ബി, പാര്‍ട്ടി നിരോധിച്ചതിനെതുടര്‍ന്ന് ഒളിവിലും ജയിലിലുമായി മൂന്നുവര്‍ഷത്തോളം കഴിയുകയും നിരോധനം പി‌ന്‍വലിച്ചതിനെ തുടര്‍ന്ന് രംഗത്തെത്തി വീണ്ടും രണ്ടുവര്‍ഷക്കാലം അദ്ധ്യാപകനായി പ്രവര്‍ത്തിക്കുകയും ചെയ്തു.1997 ഡിസംബര്‍ 30-ആം തിയതി പാലക്കാട്ടുവച്ച് അദ്ദേഹം നിര്യാതനായി.Need some editing or want to add info here ?, please write to us.

Other Books by Author P T Bhaskara Panikker