കെ പി ഉമ്മര്‍ Author

K P Ummer

ഒരു മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു കെ.പി. ഉമ്മര്‍. കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന പ്രദേശത്ത് 1930 ഒക്ടോബര്‍ 11 ന് ക്.പി. ഉമ്മര്‍ ജനിച്ചു. കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളില്‍ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം; 1965- ല്‍ എം.ടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതല്‍ 1995 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു. ഇദ്ദേഹം നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. 2001 ഒക്ടോബര്‍ 29-ന് ചെന്നൈയില്‍ അന്തരിച്ചു[1].

ഇദ്ദേഹത്തിന്റെ മൃതദേഹം ചെന്നൈ ചൂളൈമേട്‌ ജൂമാമസ്ജിദ് കബര്‍ സ്ഥാനത്താണ് സംസ്‌കരിച്ചിട്ടുള്ളത്.Need some editing or want to add info here ?, please write to us.

Other Books by Author K P Ummer