പി ഗോവിന്ദപിള്ള Author

P Govinda Pillai

മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തിക‌ന്‍, ചിന്തക‌ന്‍, ഗ്രന്ഥകാര‌ന്‍,പത്രാധിപര്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനാണ്‌ പി.ജി. എന്ന പി.ഗോവിന്ദപിള്ള(മാര്‍ച്ച് 25 1926- നവംബര്‍ 22 2012).എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത്‌ പുല്ലുവഴി ഗ്രാമത്തില്‍ 1926 മാര്‍ച്ച്‌ 25-ന്‌ ആണ്‌ പി.ജി.എന്ന പരമേശ്വര‌ന്‍ പിള്ള ഗോവിന്ദപ്പിള്ളയുടെ ജനനം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2012 നവംബര്‍ 22 ന് രാത്രി 11.15 നോടെ അദ്ദേഹം അന്തരിച്ചു.[1] അച്ഛ‌ന്‍ എം.എ‌ന്‍.പരമേശ്വര‌ന്‍ പിള്ള. അമ്മ കെ.പാറുക്കുട്ടി അമ്മ. യാഥാസ്ഥിതിക ചുറ്റുപാടിലായിരുന്നു ജനിച്ചതെങ്കിലും കുട്ടിക്കാലം തൊട്ടേ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ പി.ജി. തല്‍പരനായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റ അലകള്‍ രാജ്യമെങ്ങും ആഞ്ഞടിച്ചിരുന്ന കാലത്താണ്‌ അദ്ദേഹം തന്റെ ബാല്യം ചിലവഴിച്ചത്‌.
വിദ്യാഭ്യാസം



Need some editing or want to add info here ?, please write to us.

Other Books by Author P Govinda Pillai