ചെമ്മനം ചാക്കോ Author

Chemmanam Chacko

ഒരു മലയാള കവിയും സാമൂഹ്യ പ്രവർത്തകനുമാണ്‌ ചെമ്മനം ചാക്കോ (ജനനം. മാർച്ച്‌ 7, 1926 മുളക്കുളം, കോട്ടയം). കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായി.കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം എന്ന ഗ്രാമത്തിലാണ്‌ ചാക്കോ ജനിച്ചത്‌. കുടുംബ പേരാണ്‌ ചെമ്മനം . പിതാവ് യോഹന്നാൻ കത്തനാർ, വൈദികനായിരുന്നു. പിറവം സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ പഠിച്ച്‌ മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ്‌ ബിരുദം നേടി. പിറവം സെന്റ്‌. ജോസെഫ്സ് ഹൈ സ്കൂൾ , പാളയം കോട്ട സെന്റ്‌ ജോൺസു കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് , ഇവിടങ്ങളിൽ അദ്ധ്യാപകവൃത്തി . 1968 മുതൽ 86 വരെ കേരളസർവകലാശാലയിൽ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടർ . ഹാസ്യകവിതാകുലപതിയായ കുഞ്ഞൻ നമ്പ്യാർ കഴിഞ്ഞാൽ , മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആകുന്നു . നമ്പ്യാർക്കവിത, ശ്രോതാക്കളെ മുന്നിൽക്കണ്ട് കൂലംകുത്തിയോഴുകിയ ഹാസ്യത്തിന്റെ ഗംഗാപ്രവാഹം ആണെങ്കിൽ , ചെമ്മനം കവിത ഓരോന്നും പ്രത്യേക സാമുഹ്യ-സാഹിത്യ- രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അനുവാചകനെ ബോധവൽക്കരിക്കാൻ രചിച്ച കൂടുതൽ ലക്ഷ്യധർമ്മിയായ ഹാസ്യതടാകം ആകുന്നു . ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല . വിമർശസാഹിത്യത്തിലൂടെ ചെമ്മനം ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്‌. പത്രലോകത്തെ തെറ്റുകുറ്റങ്ങൾ വിമർശന വിധേയമാക്കിയതിനെത്തുടർന്ന് കേരളത്തിലെ, ഏറ്റവും പ്രചാരമേറിയ മാധ്യമമായ മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ ഏറെക്കാലം ചെമ്മനത്തിന്റെ കൃതികൾ തമസ്കരിച്ചിരുന്നു. ഇവർ പിന്നീട്‌ യോജിപ്പിലെത്തി.



Need some editing or want to add info here ?, please write to us.

Other Books by Author Chemmanam Chacko