ഫ്രെഡറിക്ക് ഏംഗല്‍സ് Author

Friedrich Engels

Friedrich Engels was a German social scientist, author, political theorist, philosopher, and father of Marxist theory, alongside Karl Marxഫ്രെഡറിക് ഏംഗല്‍സ് (നവംബര്‍ 28, 1820 - ഓഗസ്റ്റ് 5, 1895) ഒരു ജര്‍മ്മ‌ന്‍ സാമൂഹ്യ ശാസ്ത്രജ്ഞനും, തത്വ ചിന്തകനും കാള്‍ മാര്‍ക്സിനൊപ്പം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയെടുത്ത വ്യക്തിയും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ(1848) എഴുതിയ വ്യക്തികളില്‍ ഒരാളുമാണ്.[1][2] മാര്‍ക്സിന്റെ മരണശേഷം ദാസ് ക്യാപ്പിറ്റലിന്റെ രണ്ടും മൂന്നും ലക്കങ്ങള്‍ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചതും ഏംഗല്‍സ് ആയിരുന്നു.ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഏംഗല്‍സിന്റെ മനസ്സ് എപ്പോഴും സമൂഹത്തിലെ കഷ്ടപ്പെടുന്ന, അവശതയനുഭവിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ കൂടെയായിരുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിനിടയിലാണ് പിന്നീട് സുഹൃത്തും സഹപ്രവര്‍ത്തകനുമായ കാള്‍ മാര്‍ക്സിനെ കണ്ടു മുട്ടുന്നത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും മുതലാളിത്വത്തിനെതിരേ നടന്ന വിപ്ലവത്തിന്റെ പ്രചോദനങ്ങള്‍ ഇരുവരും ചേര്‍ന്ന് പല കാലഘട്ടങ്ങളിലായി എഴുതിയ പുസ്തകങ്ങളായിരുന്നു. 1895 ല്‍ തൊണ്ടയിലെ അര്‍ബുദരോഗം മൂലം അദ്ദേഹം മരണമടഞ്ഞു



Need some editing or want to add info here ?, please write to us.

Other Books by Author Friedrich Engels