നിയമം തെറ്റിച്ചു് എഴുതിയ ആത്മകഥ

By | February 11, 2022

ബോബി തോമസിൻ്റെ ‘ ശ്രമണബുദ്ധൻ ‘ എന്ന ബുദ്ധ ജീവചരിത്രവും ‘ക്രിസ്ത്യാനികൾ: ക്രിസ്തു മതത്തിനൊരു കൈപ്പുസ്തകം’ എന്ന സ്വതന്ത്ര ക്രിസ്തുമത ചരിത്രവും നല്ല മലയാള വായനയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞവയാണ്.

Bobby Thomas

അംഗീകൃത സമ്പ്രദായം അനുസരിച്ച് ആത്മകഥ എഴുതേണ്ട പ്രായമല്ല ബോബി തോമസിൻ്റെ അമ്പതുകളുടെ ആദ്യപാതി എന്ന പ്രായം. എന്നാൽ ബോബി അങ്ങനെ ഒരു രചന നടത്തിയിരിക്കുന്നു. സ്ഥിരം ആത്മകഥാപ്രായത്തിൽ എത്തിയിരുന്നെങ്കിൽ ബോബി ഇതുപോലെ രസകരവും സത്യ സന്ധവും ആയ ഒരു ആത്മചരിതം എഴുതുമായിരുന്നൊ?

എങ്ങും എത്താ തെ മണ്ണടിഞ്ഞുപോയ, കാല്പനികമായ, എന്നാൽ ഹൃദയ രക്തം പുരണ്ട

വിപ്ലവപരിശ്രമങ്ങൾക്ക് കൂട്ടുപോയ ബോബിയുടെ യുവത്വത്തിൻ്റെ കഥ ആ കാലഘട്ടത്തിലെ ആയിരക്കണക്കിന് മലയാളി യുവാക്കളുടെ കഥയാണ്. ഒപ്പം ലൈംഗികതയുടെയും പ്രണയത്തിൻ്റെയും അവയുടെ പാരവശ്യങ്ങളുടെയും. കൂടാതെ ക്രിസ്തുമതത്തിൽ ജനിച്ച ഒരു  സ്വാതന്ത്ര്യ അന്വേഷിയുടെ വിശ്വാസസംഘട്ടനങ്ങളുടെയും. അക്കഥകളും അവ പറഞ്ഞു വയ്ക്കുന്നതിൻ്റെ മിഴിവും ഒതുക്കവും ചേരുമ്പോൾ ഈ പുസ്തകം നമുക്ക് നൽകുന്നത് സുന്ദരമായ ഒരു സമകാലിക വായനയാണ്.  

ഒരു പക്ഷെ ഉവ്വ്. കാരണം. ബോബിയുടെ ജീവിതതാളം ഒരു കലാപകാരിയുടെതാണ്. ഈ ആത്മകഥ ഒരു വിപ്ളവാന്വേഷിയുടെയും വിപ്ളവസ്വപ്നങ്ങൾ നിറഞ്ഞു നിന്ന ഒരു കാലഘട്ടത്തിൻ്റെയും അനാഡംബരമായ ഓർമ്മസമാഹാരം ആണ്. ഒരു ക്രിസ്ത്യൻ പുരോഹിതൻ്റെ മകൻ കലാപവാദങ്ങളും അരാജകത്വങ്ങളുമായി കൂട്ടുകെട്ട് ഉണ്ടാക്കി ജീവിതത്തെ തോറ്റും താഴ്ത്തിക്കെട്ടപ്പെട്ടും നേരിടുന്നതിൻ്റെ ഈ കഥയുടെ പ്രത്യേക തിളക്കം നിസ്സംഗമായി നേര് പറയുന്നതിൻ്റെ ലാവണ്യമാണ്.

ജി ആർ സന്തോഷ് കുമാറിൻ്റെ മൗലികവും മനോഹരവുമായ വര പുസ്തകത്തെ അലങ്കരിക്കുന്നു.

(എഴുത്തുകാരൻ സക്കറിയയുടെ ഫെസ്ബുക്ക് കുറിപ്പിൽ നിന്ന്)

ബോബി തോമസിൻ്റെ ‘ജന്മാന്തരങ്ങള്‍ ഓൺലൈനായി വാങ്ങുവാൻ ക്ലിക്ക് ചെയ്യുക….

Category: Articles

About Kerala Book Store

Kerala Book Store is for every Malayali whose passion is reading. Our aim is to bring all books published under one roof. We dream of it as a readers' republic.

Leave a Reply