ജീവിതം നാളെയും അടുത്ത വർഷവും ഉണ്ടെന്ന് തീർച്ചയുള്ളവർക്ക്, സ്വന്തം കഥയെഴുത്ത് നാളേയ്ക്ക് മാറ്റിവയ്ക്കാം. ഓരോ ദിവസവും പുതിയ അകാശവും പുതിയ ഭൂമിയും എന്ന് കാണുന്ന എനിക്ക് നാളേക്ക് മാറ്റിവയ്ക്കുന്നത് ഉചിതമെന്ന് തോന്നിയില്ല. അതുകൊണ്ട് നീന്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ നീന്തലിനെ പറ്റി എഴുതി.
ഈ ലോകത്തിൽ 56 വർഷം ഞാൻ ജീവിച്ചതിൽ 30 വർഷം സർക്കാർ ഏൽപിച്ച ജോലി ചെയ്യുകയായിരുന്നു. ഇതുവരെ ജീവിതം എന്നെ എന്തുപഠിപ്പിച്ചെന്ന് ഞാൻ ആലോചിച്ചു. ഞാൻ പഠിച്ചതോ ജീവിതം എന്നെ പഠിപ്പിച്ചതോ ആയ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
കേരളത്തിലെ സാമ്യാന്യ ജനങ്ങൾക്ക് ഭരണത്തിന്റെ ചില വശങ്ങളും മറുവശങ്ങളും കാണാനും, ഈ ഭരണത്തിന്റെ ഭാഗമായി എത്താൻ നടത്തിയ ഒരുക്കങ്ങളും ലളിതമായി ഈ പുസ്തകം പറയുന്നു. ഭരണത്തിന്റെ സ്റ്റേജിൽ കാണുന്ന കാഴ്ചകൾക്കും ശബ്ദങ്ങൾക്കും പുറകിൽ ചായവും ചമയവുമില്ലാത്ത കാര്യങ്ങളുണ്ടെന്ന് 23 അദ്ധ്യായങ്ങളും വായിച്ച് കഴിയുമ്പോൾ തോന്നാം.
കടൽത്തീരത്തെ കാൽപാടുകൾ എന്നെ പഠിപ്പിക്കുന്നത് നടന്നുകൊണ്ടേയിരിക്കണമെന്നാണ്. തിരയടിച്ച് മൺമറയുന്ന ഓരോ കാൽപാടിനും പകരമായി പുതിയൊരു കാൽപാടുവേണം. അത് മുന്നോട്ടുള്ളതുമാവണം. –
– Dr Jacob Thomas IPS