Book Image
  • ടാര്‍സണ്‍ സീരിസ് 1 - 12
  • back image of ടാര്‍സണ്‍ സീരിസ് 1 - 12

ടാര്‍സണ്‍ സീരിസ് 1 - 12

എഡ്ഗാര്‍ റൈസ് ബറോസ്

ടാര്‍സണ്‍ സീരിസ് 1 - 12
Following are the 12 items in this package
Printed Book

Rs 2,400.00

1)  ടാര്‍സണ്‍ തിരിച്ചുവരുന്നു - 2 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
ഇഷ്ടപ്രാണേശ്വരിയെ തന്നില്‍ നിന്നും തട്ടിയെടുത്ത കപടലോകത്തോട് വിട പറഞ്ഞ് തന്നെ വളര്‍ത്തിയ താന്‍ വളര്‍ത്തിയ വഞ്ചനയില്ലാത്ത വനാന്തരത്തിന്റെ പ്രശാന്തിയിലേക്ക് മടങ്ങുന്നു ടാര്‍സന്‍ . സ്വര്‍ണ്ണകലവറയായ ഒപ്പാര്‍ എന്ന പുരാതന മാന്ത്രിക നഗരത്തെ കുറിച്ച് അവിടെവച്ചാണ്‌ ടാര്‍സന്‍ ആദ്യമായി കേള്‍ക്കുന്നത് ഭീകരരൂപികളായ പുരുഷന്മാരും സുരസുന്ദരികളായ സ്ത്രീകളും അഴിഞാടുന്ന നഗരമായിരുന്നു അത് അവിടുത്തെ ബലിപീഠങ്ങളില്‍ പൂജാരക്തം തളംകെട്ടിക്കിടന്നു. അപകടങ്ങളെ ത്റ്ണവല്‍ഗണിച്ച് ഒരുസംഘം കിരാതന്മാരെ നയിച്ചുകൊണ്ട്ടാര്‍സന്‍ അവിടെക്ക് കടന്നു ചെല്ലുന്നു ജ്വലിക്കുന്ന ദേവന്റെ പ്രധാന പൂജാരിണിയായ ലായുടെ സാമ്രാജ്യത്തിലേക്ക്
ടാര്‍സണ്‍ തിരിച്ചുവരുന്നു - 2

2)  ടാര്‍സണ്‍ ഇണങ്ങാത്ത മനുഷ്യന്‍-7 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
തടിമാടന്‍ കുരങ്കന്മാര്‍ അവര്‍മാത്രമായിരുന്നു ടാര്‍സനുണ്ടായിരുന്നചങ്ങാതിമാരും കളിക്കൂട്ടു കാരും പക്ഷെ അവരില്‍നിന്നെല്ലാം വ്യത്യസ്ഥനായിരുന്നു ടര്‍സന്‍ അവരുടെതാകട്ടെ ലളിതവും പരിഷ്കാരലേശം വിനാ കാടനുമായ ജീവിതവും; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ ഏറെയായി അധികമൊന്നും ഇല്ലത്ത് ജീവിതം എന്നാല്‍ പഠിക്കുവാന്‍ സാധാരണ ഒരുകുട്ടിക്കുള്ള ആഗ്രഹം അത്രയും ടാര്‍സനുണ്ടായിരുന്നു പരേതനായപിതാവിന്റെ വക പുസ്തകങ്ങളെല്ലാം അവന്‍ വളരെ ബുദ്ധിമുട്ടി ക്ലേശിച്ച് പഠിച്ചു. അങ്ങിനെ പുസ്തകത്തില്‍ നിന്നും നേടിയ അറിവെല്ലാം തന്റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്റെ അടുത്ത ശ്രമം.സ്വപ്നങ്ങളുടെ ഉറവിടം ദൈവത്തെ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ അവന്റെ അന്വേഷണവിഷയങ്ങള്‍ ആയി മാത്രമല്ല മനുഷ്യജീവികള്‍ക്കെല്ലാം അവശ്യം ആവശ്യം ആവശ്യമായ സ്നേഹവാത്സല്യങ്ങള്‍ക്കുവേണ്ടി അവന്‍ ആരാഞു പക്ഷെ വളരാനും കാര്യങ്ങള്‍ഗ്രഹിക്കാനും വേണ്ടിയുള്ള യത്നത്തില്‍ അവന്‍ ഏകാകിയായിരുന്നു, അതെ ആ കാന്തരജീവിതത്തില്‍ കേവലം തത്വപരമായ ചിന്തകള്‍ക്ക് പ്രസക്തിയും പഴുതും ഇല്ലായിരുന്നു
ടാര്‍സണ്‍ ഇണങ്ങാത്ത മനുഷ്യന്‍-7

3)  ടാര്‍സനും കാഞ്ചനസിംഹം -9 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
ടാര്‍സന്‍ ചതിക്കപ്പെട്ടു. കടലിലാണ്ടുപോയ അറ്റ് ലാന്‍റിസ് എന്ന പ്രചീന ഭൂവിഭാഗത്തിന്റെ അവശിഷ്ടമായി നില്‍ക്കുന്ന നിഗൂഢമായ ഓപ്പാര്‍ നഗരത്തിലെ ക്രൂരന്മാരായ പുരോഗിതന്മാരുടെ പക്കലാണ് വിഷം കൊണ്ട് മയങ്ങി അശക്തനായിത്തീര്‍ന്ന ടാര്‍സണ്‍ ചെന്നെത്തുന്നത്.
ടാര്‍സനും കാഞ്ചനസിംഹം -9

4)  ടാര്‍സണ്‍ മാന്ത്രിക നഗരത്തില്‍ - 5 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
പണ്ടെങ്ങോ അന്തര്‍ധാനം ചെയ്തതും ഐതിഹ്യപ്രസിദ്ധവുമായ അറ്റ്ലന്റിസ് നാടിലേക്ക് കയറ്റിഅയക്കാ‌ന്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണക്കട്ടികള്‍ നിറഞ്ഞ നിലവറകള്‍, അവക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന വിസ്മൃതമാര്‍ന്ന ഓപ്പോര്‍ നഗരം. അവിടെ ജ്വലിക്കുന്ന ദേവന്റെ രക്തരൂക്ഷിതമായ ബലിപീഠം സ്ഥിതിചെയ്തു തന്റെ കൊലക്കത്തിയില്‍ നിന്നും ഒരിക്കല്‍ രക്ഷപ്പെട്ട ടാര്‍സനെ മുഖ്യപൂജാരിണിയുംന്മോഹനസുന്ദരിയുമായ ലാ സ്വപ്നത്തില്‍ദര്‍ശിച്ചു വീണ്ടും കണ്ടുമുട്ടിയാല്‍ വകവരുത്തണമെന്ന് വിരൂപികളായ പുരോഹിതന്മാര്‍പ്രതിജ്ഞചെയ്തിരിക്കുയാണ്. അപ്പോഴാണ് ടര്‍സ‌ന്‍ ആ ക്ഷേത്രത്തില്‍ കടന്നുകൂടിയത്. പക്ഷെ അവിടുത്തെ നിലവറയില്‍ വച്ചുണ്ടായ ഒരു ഭൂകമ്പത്തിന്റെആഘാതത്തില്‍ തന്റെ ബാല്യകാലത്ത് കാട്ടുകുരങ്ങുകളോടൊപ്പം ജീവിച്ച കാര്യമൊഴികെ തന്റെ ഭാര്യയെയും ഭവനത്തെയും മറന്നുപോകത്തക്ക വിധത്തില്‍ ടര്‍സനു പരിക്കേറ്റു
ടാര്‍സണ്‍ മാന്ത്രിക നഗരത്തില്‍ - 5

5)  ടാര്‍സന്‍ വനരാജാവ് -11 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
ദുഷ്ടന്മാരും ചതിയന്മാരുമായ അടിമക്കച്ചവടക്കാര്‍ ആള്‍ക്കുരങ്ങുകളുടെ രജാവായ ടാര്‍സന്റെ വനസാമ്രാജ്യം ആക്രമിച്ചു. ഇന്നേ വരെ ഒരു വെള്ളക്കാരന്റെയും പാദ സ്പര്‍ശനമേറ്റിട്ടില്ലാത്ത സമ്പല്‍ സമൃദ്ധമായ ഒരു പ്രത്യേക പ്രദേശം കൊള്ളയടിക്കുകയാണ് അവരുടെ ലക്ഷ്യം.
ടാര്‍സന്‍ വനരാജാവ് -11

6)  ടാര്‍സന്റെ പുത്ര‌ന്‍ - 4 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
അതെ എന്നിട്ടും പോള്‍വിച്ച് ജീവിച്ചു ടാര്‍സനെതിരെ പ്രതികാരചിന്ത ജ്വലിക്കുന്ന ഹൃദയവുമായി. അയാളുടെ കപതന്ത്ര പദ്ധതിയുടെ ഭാഗമായി ടാര്‍സന്റെ ബാലനായ മകനെ ലണ്ടനില്‍നിന്നും പ്രലോഭിച്ച് അകറ്റി. പക്ക്ഷെ ആ ബാല‌ന്‍ അക്കൂട്ട് എന്ന വാനരഭീമന്റെ സഹായത്തോടെ രക്ഷപെട്ട് ആഫ്രിക്ക‌ന്‍ വനാന്തരങ്ങളില്‍ അഭയം തേടി. അവിടെയാകട്ടെ പരിഷ്കാരത്തില്‍-നാഗരികതയില്‍ വളര്‍ത്തപ്പെട്ട ആബാലന് ഹിംസ്രമൃഗങ്ങളുടെയും കാനന വിപത്തുകളെയുംഅതിജീവിക്കേണ്ടിവന്നു .കാലക്രമത്തില്‍ അവ‌ന്‍ കൊലയാളിയായ കൊറൊക്ക് എന്ന പദവിയിലേക്ക് ഉയര്‍ന്നു, സ്വപിതാവിനൊപ്പം ശക്തനായിത്തീര്‍ന്നു. ഒരു അറബി കവര്‍ച്ചസംഘത്തില്‍ നിന്നും ന്വ‌ന്‍ രക്ഷിച്ച സുന്ദരിയായ മറിയം അവന്റെ കളിത്തോഴിയായി മാറി. അതോടെ മനുഷ്യ സൃഷ്ടങ്ങളായ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനനവിപത്തുകള്‍ ഏതുമില്ലെന്ന് കൊറൊക്ക് മനസ്സിലാക്കി.
ടാര്‍സന്റെ പുത്ര‌ന്‍ - 4

7)  ടാര്‍സനും എറുമ്പുമനുഷ്യരും - 10 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
ഭീകരമായ ആ മുള്‍ വനത്തിനപ്പുറത്ത് മനുഷ്യന്റെ പാദപര്‍ശ മേറ്റിട്ടില്ല - ടാര്‍സന്റെ വിമാനം ആദ്യത്തെ സോളോ ഫ്ലൈറ്റില്‍ തകര്‍ന്നു വീഴുന്നതുവരെ. മുള്‍ വന സീമയ്ക്കുള്ളില്‍ സുന്ദരമായ ഒരു ജനപഥം.അവിടെ ഭീകര രൂപിണികളായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളേക്കാള്‍ അധമന്മാരായി കണക്കാക്കുന്നു.
ടാര്‍സനും എറുമ്പുമനുഷ്യരും - 10

8)  ടാര്‍സണും കൂട്ടരും -3 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
ടാര്‍സണ്‍ ഗ്രെസ്റ്റോക്ക് പ്രഭു ആയതോടുകൂടി ദുഷ്ടന്മാരും ചതിയന്മാരുമായ മനുഷ്യരുടെ ശത്രുതയ്ക്ക് പാത്രമായിത്തീര്‍ന്നു. ഇക്കൂട്ടര്‍ അദ്ദേഹത്തിന്റെ പുത്രനെ തട്ടിക്കൊണ്ടുപോയി,ഭാര്യയെ തടവിലാക്കി. ഒടുവില്‍ ടാര്‍സണെയും കെണിയില്‍ അകപ്പെടുത്തി. വിജനമായ ഒരു ദ്വീപില്‍ കൊണ്ടുതള്ളി, ഷീറ്റ എന്ന പുള്ളിപ്പുലിയുടെയും, അക്കൂട്ട് എന്ന ഭീമാകാരനായ ആള്‍ക്കുരങ്ങിന്റെയും സഹായത്തോടെ ടാര്‍സണ്‍ ആ വിജനമായ ദ്വീപില്‍നിന്നും രക്ഷപ്പെടുന്നു. മുഗാബി എന്ന കാട്ടുജാതിക്കാരനോടൊപ്പം ടാര്‍സണും കൂട്ടരും ശത്രുക്കളെ വേട്ടയാടാ‌ന്‍ ആരംഭിച്ചു. തന്റെ ഭര്യയെയും കുട്ടിയെയും രക്ഷിച്ചാല്‍ മാത്രം പോര ദ്രോഹികളോട് പ്രതികാരം ചെയ്യുകയും വേണം അപ്പോഴേക്കും ടാര്‍സന്റെ ശത്രുക്കള്‍ ഘോരവനത്തിന്റെ അഗാധതയില്‍ എങ്ങോ മറഞ്ഞുകഴിഞ്ഞിരുന്നു.
ടാര്‍സണും കൂട്ടരും -3

9)  ടാര്‍സന്‍ നഷ്ട സാമ്രാജ്യം - 12 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
ടാര്‍സന്റെ ഒരു പൂര്‍വ്വ സുഹൃത്തിന്റെ പുത്രനായ എറിക് വോണ്‍ഹാര്‍ബന്‍ ആഫ്രിക്കയുടെ ഹൃദയഭാഗത്ത് എവിടെയോ അപ്രത്യക്ഷനായി,അയാളെ തേടിപ്പിടിക്കുവാന്‍ ടാര്‍സണ്‍ പരിശ്രമിക്കുകയാണ്.
ടാര്‍സന്‍ നഷ്ട സാമ്രാജ്യം - 12

10)  ടാര്‍സന്‍ ഭീകര മനുഷ്യന്‍ - 8 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
ടാര്‍സന്റെ പ്രതികാര ദാഹത്തില്‍ നിന്നു രക്ഷപെടാന്‍ ലഫ്റ്റനന്റ് ഓബര്‍ ഗാറ്റ്സ് ജീവനും കൊണ്ട് പലായനം ചെയ്യുന്നു. കഷ്ടകാലത്തിന്, അയാള്‍ ടാര്‍സന്റെ ഭാര്യയായ ജെയിനിനെയും ബലമായി കൂട്ടിക്കൊണ്ടു പോകുകയാണ്.
ടാര്‍സന്‍ ഭീകര മനുഷ്യന്‍ - 8

11)  ടാര്‍സണ്‍ - 1 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
ഹിംസ്ര മൃഗങ്ങള്‍ അലറിപായുന്ന ആഫ്രിക്ക‌ന്‍ വനാന്തരത്തിന്റെ ഗര്‍ഭഗൃഹത്തില്‍ കെര്‍ച്ചാക്കു വംശത്തില്‍പ്പെട്ട ഭയങ്കരിയായ ഒരൂപെണ്‍കുരങ്ങ് ടാര്‍സ‌ന്‍ എന്ന മനുഷ്യശിശുവിനെ വളര്‍ത്തിയെടുത്തു. അവിടെ സ്വന്തം നിലനില്‍പ്പിനുവേണ്ടി ആശിശു കന്താരജീവിതത്തിന്റെ രഹസ്യങ്ങളും പ്രത്യേക തന്ത്രങ്ങളും അഭ്യസിക്കേണ്ടി യിരുന്നു.മൃഗങ്ങളുമായി എങ്ങനെ സംസാരിക്കണം ,വൃക്ഷങ്ങളില്‍നിന്ന് വൃക്ഷാന്തരങ്ങളിലേക്ക് എങ്ങിനെ ആടിച്ചാടണം,ഹിംസ്ര ജീവികളോട് എങ്ങിനെ പോരാടണം എന്നിങ്ങനെ, ടാര്‍സനാകട്ടെ കാട്ടുകുരങ്ങുകള്‍ക്കൊപ്പം കരുത്തും ശൂരതയും നേടി, അവന്റെ മാനുഷീക ബുദ്ധിവൈഭവം കാലക്രമത്തില്‍ അവന് കെര്‍ച്ചാക്ക് വംശത്തിന്റെ അധിരാജപദവി ഉറപ്പുവരുത്തി. ആഘട്ടത്തില്‍ അത്യാഗ്രഹികളായ മനുഷ്യ‌ന്‍ അവന്റെ സാമ്രാജ്യത്തില്‍ കടന്നുകൂടി അവരോടൊപ്പം ജീവിതത്തില്‍ ആദ്യമായിക്കാണുന്ന വെള്ളക്കാരി പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ ദശാസന്ധിയില്‍. രണ്ടുലോകങ്ങളില്‍-രണ്ടുജീവിതസമ്പ്രദായങ്ങളില്‍ ഒന്നിനെ ടാര്‍സന് അടിയന്തിരമായി തിരഞ്ഞെടുക്കേണ്ടി വന്നു.
ടാര്‍സണ്‍ - 1

12)  ഡാര്‍സണ്‍ കാട്ടിലെ കഥകള്‍ - 6 by എഡ്ഗാര്‍ റൈസ് ബറോസ്

Rs 200.00
തടിമാടന്‍ കുരങ്കന്മാര്‍ അവര്‍മാത്രമായിരുന്നു ടാര്‍സനുണ്ടായിരുന്നചങ്ങാതിമാരും കളിക്കൂട്ടു കാരും പക്ഷെ അവരില്‍നിന്നെല്ലാം വ്യത്യസ്ഥനായിരുന്നു ടര്‍സന്‍ അവരുടെതാകട്ടെ ലളിതവും പരിഷ്കാരലേശം വിനാ കാടനുമായ ജീവിതവും; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ ഏറെയായി അധികമൊന്നും ഇല്ലത്ത് ജീവിതം എന്നാല്‍ പഠിക്കുവാന്‍ സാധാരണ ഒരുകുട്ടിക്കുള്ള ആഗ്രഹം അത്രയും ടാര്‍സനുണ്ടായിരുന്നു പരേതനായപിതാവിന്റെ വക പുസ്തകങ്ങളെല്ലാം അവന്‍ വളരെ ബുദ്ധിമുട്ടി ക്ലേശിച്ച് പഠിച്ചു. അങ്ങിനെ പുസ്തകത്തില്‍ നിന്നും നേടിയ അറിവെല്ലാം തന്റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്റെ അടുത്ത ശ്രമം.
ഡാര്‍സണ്‍ കാട്ടിലെ കഥകള്‍ - 6
Write a review on this book!.
Write Your Review about ടാര്‍സണ്‍ സീരിസ് 1 - 12
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2742 times

Customers who bought this book also purchased