Book Name in English : Pracheena Malayalam - Part - 1
കേരളചരിത്രത്തെ സംബന്ധിച്ചു് നിലനിന്ന പല സിദ്ധാന്തങ്ങളെയും സപ്രമാണം ചോദ്യം ചെയ്യുന്ന ഒരു കൃതിയാണ് ചട്ടമ്പിസ്വാമികളുടെ ’പ്രാചീനമലയാളം’ ജാതിവ്യവസ്ഥയുടെ ക്രൂരമായ വിവേചനങ്ങൾക്ക ടിമപ്പെട്ടു്, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു് സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന അവർണവിഭാഗങ്ങൾക്കു്, തങ്ങൾ മഹത്തായ ഒരു പാരമ്പര്യത്തിനുടമകളാണെന്നും സമൂഹത്തിൽ തുല്യസ്ഥാനവും അവസരങ്ങളും തങ്ങളുടെയും അവകാശമാണെന്നും ഉള്ള ഒരു ബോ ധമുണ്ടാക്കാൻ വേണ്ടി രചിച്ച കൃതിയാണത്. പ്രാചീനമലയാളം ഉൾ ക്കൊള്ളുന്ന സിദ്ധാന്തങ്ങൾ തന്നെയാണു് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കേരളത്തിലെ പല സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ പരിഷ്കാരങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും കാരണമായിത്തീർ ന്നതു്. കോളനിവാഴ്ചയെയും ജന്മികുടിയാൻ വ്യവസ്ഥിതിയെയും എതിർ ക്കുന്നതിനുള്ള താത്വികമായ ആയുധങ്ങൾ പ്രാചീനമലയാളത്തിൽ അടങ്ങിയിട്ടുണ്ടു്. ആറു ഭാഗങ്ങളുണ്ടെന്ന് സ്വാമിയുടെ ജീവചരിത്രകാ രന്മാർ പറഞ്ഞിട്ടുള്ള കൃതിയുടെ ഒന്നാം ഭാഗം.Write a review on this book!. Write Your Review about പ്രാചീന മലയാളം - ഭാഗം -1 Other InformationThis book has been viewed by users 25 times