Book Name in English : Stephen Hawking
പ്രപഞ്ചം എന്ന സമസ്യയെ, നക്ഷത്രങ്ങളില്‍ മിഴികളുറപ്പിച്ച് പൂരിപ്പിക്കുവാന്‍ ശ്രമിച്ച അസാധാരണപ്രതിഭയുടെ ജീവിതവും ശാസ്ത്രാന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സ്ഥലവും കാലവും പോലെയുള്ള ‘ബ്രഹ്മാണ്ഡ’കല്പനകളുടെ പൊരുളറിയുവാന്‍ ശ്രമിക്കുകയായിരുന്നു, സ്റ്റീഫന്‍ ഹോക്കിംഗിലെ ജിജ്ഞാസു. മനുഷ്യന്റെ ശാസ്ത്രബോധത്തെ ഗഗനവിശാലമാക്കിയ ഹോക്കിംഗിന്റെ ആത്മവിശ്വാസത്തെ ഉലയ്ക്കുവാന്‍, നാഡീകോശങ്ങളെ തളര്‍ത്തുന്ന രോഗത്തിനും കഴിഞ്ഞില്ല. അളവറ്റ നര്‍മബോധത്തിന് ഉടമയായ, ദൈവനിഷേധിയായ, യുദ്ധവിരുദ്ധനായ, വാതുവയ്പുകാരനായ ഒരു ശാസ്ത്രജ്ഞനെ ഈ പുസ്തകത്തില്‍ വായനക്കാര്‍ക്കു പരിചയപ്പെടാംWrite a review on this book!. Write Your Review about സ്റ്റീഫന്‍ ഹോക്കിംഗ് Other InformationThis book has been viewed by users 1606 times