Book Name in English : Snehajwala
ഭൗതികശാസ്ത്ര വിശാരദനും സ്‌പെയിനിലെ ആസ്ഥാനകവിയുമായിരുന്ന വിശുദ്ധ യോഹന്നാന്‍ക്രൂസിന്റെ ഈ ഗ്രന്ഥം ദൈവൈക്യത്തിന്റെ പരമോന്നതപദവിയിലെ ജീവിത വിവരണമാണ്. അപൂര്‍വ സിദ്ധികളോടു കൂടിയ ആ മഹാത്മാവിന്റെ കൃതികള്‍ വായിക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ സ്‌നേഹജ്വാലകള്‍ പടര്‍ന്നുപിടിക്കുന്നതായി തോന്നും എന്നു മാര്‍സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി പറയുന്നു. ''സ്‌നേഹജ്വാല''യുടെ പാരായണം ത്രിത്വത്തിന്റെ അധിവാസം എന്ന ആവിഷ്‌കൃത സന്ദേശത്തില്‍ കൂടുതല്‍ അവഗാഹം നല്‍കാതിരിക്കില്ല. മനുഷ്യനിലും മറ്റ് സൃഷ്ടികളിലുമുള്ള ദൈവസാന്നിദ്ധ്യത്തെപ്പറ്റി ഓര്‍മിപ്പിക്കുന്ന ഈ കൃതി ഗാഢമായ ദൈവൈക്യത്തിലേക്ക് നാമെല്ലാം ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത ആവര്‍ത്തിക്കുന്നു. വിദൂരസ്ഥനല്ലാത്ത ഒരു ദൈവം നമുക്ക് അസ്തിത്വവും ആയുസ്സും നല്‍കി നമ്മില്‍ത്തന്നെ വസിക്കുന്നു എന്ന ബോദ്ധ്യത്തിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നുWrite a review on this book!. Write Your Review about സ്‌നേഹജ്വാല Other InformationThis book has been viewed by users 2073 times