Book Name in English : Bhakthi Deepika
’ഭക്തിദീപിക’യിലെ ഇതിവൃത്തം മാധവാചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയത്തില്‍നിന്നു സംഗ്രഹിച്ചിട്ടുള്ളതാകുന്നു. കഥാംശത്തില്‍ മൂലഗ്രന്ഥത്തില്‍നിന്നു വലിയ വ്യതിയാനമൊന്നും ഞാന്‍ വരുത്തീട്ടില്ല. സകല മനുഷ്യര്‍ക്കും ഒന്നുപോലെ സഞ്ചരിക്കാവുന്ന ഒരു ഘണ്ടാപദമാകുന്നു ഭക്തി മാര്‍ഗ്ഗം എന്നുള്ളതു സനാതനധര്‍മ്മത്തിന്റെ മൗലികതത്വങ്ങളില്‍ ഒന്നും, അതു ശ്രീമദ്ഭാഗവത്തില്‍
“യന്നാമധേയശ്രവണാനുകീര്‍ത്തനാ-
ദ്യപ്രഹ്വണാദ്യല്‍സ്മരണാദപി ക്വചില്‍
ശ്വാദോപി സദ്യസ്സവനായ കല്പതേ
”
ഇത്യാദി പദ്യങ്ങളില്‍ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഈ കാവ്യത്തിലെ വിവക്ഷയും പ്രാധാന്യേന അതല്ലാതെ മറ്റൊന്നുമല്ല. ഇതിന് ഒരു ചെറിയ ടിപ്പണി എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും, പദപ്രയോജനം, വ്യങ്ഗ്യഭങ്ഗി, ഇത്യാദിഭാഗങ്ങളെല്ലാം ഭാവുകന്മാര്‍ അനുസന്ധാനദ്വാരാ മാത്രം ആസ്വദിക്കേണ്ടതാകയാല്‍ ഇവയെ അതില്‍ പ്രായേണ സ്പര്‍ശിച്ചിട്ടില്ല. ഒരു സഹൃദയനായ എന്റെ അനുജന് ശ്രീമാന്‍ എസ്. കൃഷ്ണയ്യര്‍ എം.എ., ബി.എല്‍-ന്റെ സാഹായ്യം ഈ കൃതിക്ക് പല പ്രകാരത്തിലും ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത കൂടി ഇവിടെ സന്തോഷപുരസ്സരം രേഖപ്പെടുത്തിക്കൊള്ളുന്നു.Write a review on this book!. Write Your Review about ഭക്തിദീപിക Other InformationThis book has been viewed by users 848 times
This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

