Book Image
  • Collections of Ashita
  • back image of Collections of Ashita
  • inner page image of Collections of Ashita

Collections of Ashita

അഷിത

തൃശ്ശൂര്‍ ജില്ലയില്‍ പഴയന്നൂരില്‍ ജനിച്ചു . ഡല്‍ഹി ബോംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം . എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്‌ളീഷില്‍ ബിരുദാനന്തര ബിരുദം . വിസ്മയ ചിഹ്നങ്ങള്‍ , അപൂര്‍ണ്ണ വിരാമങ്ങള്‍ , അഷിതയുടെ കഥകള്‍ , മഴമേഘങ്ങള്‍ , റൂമി പറഞ്ഞ കഥകള്‍ നിലാവിന്റെ നാട്ടില്‍ , താവോ തെ ചിങ്ങ് , ഒരു സ്ത്രീയും പറയാത്തത് , ശിവേന നര്‍ത്തനം അമ്മ , എന്നോട് പറഞ്ഞ നുണകള്‍ , കൊച്ചു രാജകുമാരന്‍ , കുട്ടികളുടെ രാമായണം , കുട്ടികളുടെ ഭാഗവതം , മയില്‍ പീലിസ്പര്‍ശം , 365 കുഞ്ഞു കഥകള്‍ എന്നിവ കൃതികള്‍ . പുരസ്കാരങ്ങള്‍ - ഇടശ്ശേരി അവാര്‍ഡ് , അങ്കണം അവാര്‍ഡ് , തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ് , ലളിതാംബികാ അന്തര്‍ജ്ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള പുരസ്കാരം.
Following are the 10 items in this package
Printed Book

Rs 1,495.00
Rs 1,399.00

1)  പീറ്റര്‍ എന്ന മുയലും മറ്റു കഥകളും by അഷിത

Rs 100.00
പീറ്റര്‍ എന്ന മുയലിന്റെ കഥ.ടോം എന്ന പൂച്ചക്കുട്ടിയുടെ കഥ ബഞ്ചമിന്‍ ബണ്ണിയുടെ കഥ ടിമ്മി ടിപ്ടോസിന്റെ കഥ രണ്ടു ചീത്ത എലികളുടെ കഥ.
മൃഗങ്ങളെ കഥാപാത്രങ്ങളാക്കി രചിച്ച കഥകളുടെ പേരില്‍ വിഖ്യാതയായ ബിയാട്രിക്സ് പോട്ടറുടെ ഏറ്റവും പ്രശസ്ത്മായ ആറു കഥകള്‍. അഷിതയുടെ പുനരാഖ്യാനം.
പീറ്റര്‍ എന്ന മുയലും മറ്റു കഥകളും

2)  പറയാം നമ്മുക്കു കഥകള്‍ by അഷിത

Rs 120.00
Rs 108.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
പറയാം നമ്മുക്കു കഥകള്‍

3)  അഷിതയുടെ കഥകള്‍ by അഷിത

Rs 290.00
Rs 270.00
ലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകള്‍ . നടക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ ഏകാന്തവും വിജനവുമാകുന്ന കഥാവീഥികളിലൂടെയാണ് ഈ എഴുത്തുകാരിയുടെ യാത്രകള്‍. തനിക്കു മാത്രം സ്വായത്തമായ മാന്ത്രികശൈലിയില്‍ മനുഷ്യന്റെ ജീവിതാവസ്ഥകളും വേവലാതികളും ഹൃദയസ്പര്‍ശിയായ കഥകളായി അഷിത അവതരിപ്പിക്കുന്നു; അവ ചൊരിയുന്ന പ്രത്യാശയുടെ പ്രകാശനാളങ്ങള് വായനക്കാരന്റെ ഹൃദയചക്രവാളങ്ങളെ തേജോമയമാക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈര്‍മല്യവും സവിശേഷതകളായുള്ള ഈ കഥകള്‍ വായനക്കാരനു നേര്‍ക്കു പിടിച്ച കണ്ണാടിയാണ്.

അഷിതയുടെ കഥകളുടെ സമ്പൂര്ണ സമാഹാരം

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ പുരസ്കാരം.
അഷിതയുടെ കഥകള്‍

4)  ശിവേന സഹനര്‍ത്തനം by അഷിത

Rs 80.00
കന്നടത്തിലെ ഉപനിഷത്തുകള്‍ എന്നറിയപ്പെടുന്ന വചനം കവിതകളുടെ സ്വതന്ത്രപരിഭാഷ. പ്രമുഖരായ ബസവണ്ണ, ദേവര ദാസിമയ്യ, മഹാദേവി അക്ക, അല്ലമപ്രഭു എന്നിവര്‍ രചിച്ച ഈ വചനം കവിതകള്‍ മതാചാരങ്ങളെ എതിര്‍ക്കുമ്പോഴും ആത്മസംഘര്‍ഷങ്ങളെയും ആത്മനിര്‍‌വൃതികളും പ്രതിഫലിപ്പിക്കുന്നു. സാധാരണമനുഷ്യന്റെ സരളഭാഷയും ഭക്തിയും വചനം കവിതകളില്‍ തീവ്രഭാവങ്ങളാര്‍ജ്ജിക്കുന്നത് കാണാം.

സ്വതന്ത്രപരിഭാഷ: അഷിത
ശിവേന സഹനര്‍ത്തനം

5)  താവോ ഗുരുവിന്റെ വഴി by അഷിത

Rs 75.00
രണ്ടായിരത്തിലധികം ഭാഷ്യത്തില്‍ ചമയ്ക്കപ്പെട്ട കൃതി‍ാണ് ലാവോത്സുവിന്റെ താവോ തേ ചിങ്. അതിനെ സമീപിക്കുന്ന ഓരോരുത്തര്‍ക്കും ഒരു വ്യത്യസ്തമായ ഉള്‍ക്കാഴ്ചയാണ് ലഭിക്കുന്നത്. ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യയായ അഷിത രചിച്ച ഈ ഭാഷ്യത്തില്‍ ഗുരുവിന്റെ വഴിയും എങ്ങനെ ഒന്നായിരിക്കുന്നുവെന്ന് കണ്ടെത്തുന്നു.
താവോ ഗുരുവിന്റെ വഴി

6)  അഷിതയുടെ നോവലെറ്റുകള്‍ by അഷിത

Rs 140.00
Rs 133.00
മേഘമല്‍ഹാര്‍, ഗൗരി മനോഹരി, ഭസ്മക്കുറികള്‍, ഇനി ഒരിക്കല്‍, ഒരു കീറ് ആകാശം മാത്രം, എന്തു വെളിച്ചം പൂമ്പാറ്റേ
അഷിതയുടെ നോവലെറ്റുകള്‍

7)  ഭാഗവതം കുട്ടികള്‍ക്ക് by അഷിത

Rs 200.00
Rs 180.00
മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ ഭാഗവത പുനരാഖ്യാനം കൃഷ്ണകഥയുടെ ആഴവും പരപ്പും നിറഞ്ഞ ഭാഗവതം ഭാരതീയ പുരാണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ്. കുട്ടികള്‍ക്ക് ഹൃദ്യവും രുചികരവുമായ വിധത്തില്‍ ലളിതവും മനോഹരവുമായ ഭാഷയില്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന ഈ ഭഗവല്‍ക്കഥാമൃതം ഭാഷയുടെ സുതാര്യതയും ലാളിത്യവും പ്രകടമാക്കുന്നു .
മലയാള ഗദ്യത്തിന്റെ സൗന്ദര്യവും മാധുര്യവും നിറഞ്ഞ ഭാഗവത പുനരാഖ്യാനം .
ചിത്രീകരണം - നമ്പൂതിരി
ഭാഗവതം കുട്ടികള്‍ക്ക്

8)  മീര പാടുന്നു by അഷിത

Rs 110.00
കൃഷ്ണനോടുള്ള ഉപാധിരഹിതമായ പ്രേമത്തിന്റെ ഗീതങ്ങളാണ് മീരാഭജനുകള്‍. അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും എത്രയോ പാട്ടുകള്‍ പാടിക്കഴിഞ്ഞിട്ടും കൃഷ്ണനില്‍ അനുരക്തമായ ഹൃദയങ്ങള്‍ക്കു പ്രിയങ്കരമാണവ. ഹൃദ്യവും ചേതോഹരവുമായി ആലപിക്കാവുന്ന ഇവയില്‍ ചാരുത, വിരഹദുഃഖം, സമാഗമ സന്തോഷം എന്നിവയെല്ലാം നിറയുന്ന പ്രേമം അതിന്റെ സകല സൗന്ദര്യഭാവങ്ങളോടും ഔന്നത്യത്തോടും കൂടി പ്രതിഫലിക്കുന്നതു കാണാം.
മീര പാടുന്നു

9)  രാമായണം കുട്ടികള്‍ക്ക്‌ by അഷിത

Rs 300.00
Rs 282.00
രാമായണത്തിന് മലയാളത്തിന്റെ പ്രിയകഥാകാരി അഷിത നിര്‍വഹിച്ച പുനരാഖ്യാനം ലളിതവും ആകര്‍ഷവുമായ ശൈലിയില്‍ രചിച്ചിട്ടുള്ള ഈ പുസ്തകം രാമായണമെന്ന ഇതിഹാസത്തെ കുട്ടികളിലേക്ക് അടുപ്പിക്കുന്നു. അവരില്‍ വായനാശീലവും ഭാഷാപരിചയവും വളര്‍ത്തുന്നു .
മലയാള ഗദ്യത്തിന്റെ ലാളിത്യവും കാന്തിയും തെളിയുന്ന രാമായണ പുനരാഖ്യാനം.
ചിത്രീകരണം - നമ്പൂതിരി
രാമായണം കുട്ടികള്‍ക്ക്‌

10)  വിഷ്ണു സഹസ്രനാമം by അഷിത

Rs 320.00
Rs 304.00
നാമങ്ങളുടെ അര്‍ത്ഥമാരായാതെ വിഷ്ണു സഹസ്രനാമം ജപിക്കുന്ന ശീലമുള്ളവര്‍ ഏറെയുണ്ട്. അര്‍ത്ഥമറിഞ്ഞുകൊണ്ടു ചെയ്യുന്ന മന്ത്രോച്ചാരണമാണ് ഉത്തമം. വേദം പഠിച്ചിട്ടും മന്ത്രങ്ങളുടെ അര്‍ത്ഥമറിയാത്തവര്‍ ഭാരം വഹിക്കുന്ന തൂണുപോലെയാണെന്ന് യാസ്കന്‍ പറയുന്നു. വിഷ്ണു സഹസ്രനാമം അര്‍ത്ഥബോധത്തോടെചെല്ലി ശീലിക്കാന്‍ ഇതാ ഹൃദ്യവും ലളിതവുമായ ഒരു വ്യാഖ്യാനം. ഈ കൈപുസ്തകം വിഷ്ണു സഹസ്രനാമ ജപം ശീലമാക്കിയവര്‍ക്ക് വലിയൊരു അനുഗ്രഹമാണ്.
വിഷ്ണു സഹസ്രനാമം
Write a review on this book!.
Write Your Review about Collections of Ashita
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1840 times