Book Name in English : Kanippayur Namboodiri Sarvaswam - Part -2
ഋഷിഛന്ദോദേവതകളോടുകൂടി പ്രധാനപ്പെട്ട ആരാദ്ധ്യദേവതകളുടെ മന്ത്രങ്ങളും ഇഷ്ടസൂക്തങ്ങളും പട്ടികയായി ഉൾപ്പെടുത്തിയിരിയ്ക്കുന്നു.
ഒന്നാംഭാഗത്തിനുപുറമെ ഈ രണ്ടാംഭാഗത്തിലും ഋഷിപരമ്പര ലേഖനമുണ്ട്. ബ്രാഹ്മണവംശജരുടെ പ്രത്യക്ഷദൈവമായസൂര്യഭഗവാൻ, മാനസപൂജ, ശാസ്ത്രകാരന്മാർ, മേഴത്തോൾ അഗ്നിഹോത്രി, വൈശ്യഹോമം, പ്രായശ്ചിത്തം, സ്‌മൃതികൾ * * എന്നീ വിഷയങ്ങളും; പ്രധാനദേവതകളുടെ സ്തോത്രങ്ങളുടെ പട്ടികയും സ്തോത്രലേഖനവും; മുപ്പതോളം പ്രധാനഗായത്രീമന്ത്രങ്ങളും ഋഷി-ഛന്ദോദേവതകളോടുകൂടിയ പ്രധാനദേവതകളുടെ മൂലമന്ത്രങ്ങളും ചേർത്തിരിയ്ക്കുന്നു. ബ്രാഹ്മണന്റെ നിലനില്പിന്നാധാരമായ ഗായത്രീജപമാഹാത്മ്യം പ്രത്യേകമായി ചേർത്തിട്ടുണ്ട്. മാത്രമല്ല പ്രണവമാഹാത്മ്യത്തെ വിശദീകരിയ്ക്കുന്ന പത്തോളം ശ്ലോകങ്ങളുമുണ്ട്.
ഇപ്രകാരം 75ലധികം അപൂർവ്വവും ബ്രാഹ്മണവംശജർ അറിഞ്ഞിരിക്കേണ്ടതുമായ വിഷയങ്ങൾ ഉൾക്കൊളളിച്ചിരിയ്ക്കുന്നു. ബ്രാഹ്മണവംശജരുടെ പൈതൃകവും പ്രത്യേക ഭാരതീയരായ പുതിയതലമുറക്കാർ അറിഞ്ഞിരിക്കേണ്ടതുമായ വിഷയങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമേ സങ്കല്പ്‌പിച്ചിട്ടുളളൂ. ആ ലക്ഷ്യം സഫലമായാൽ ഞങ്ങൾ കൃതാർത്ഥരായി.Write a review on this book!. Write Your Review about കാണിപ്പയ്യൂര്‍ നമ്പൂതിരി സര്‍വ്വസ്വം- ഭാഗം -2 Other InformationThis book has been viewed by users 72 times