Book Name in English : Mudi Medanjitta Penkutty
മധ്യകാല ഈജിപ്തിന്‍റെ ചരിത്രത്തിലെ ചില മുഹൂര്‍ത്തങ്ങളെ അടര്‍ത്തിയെടുത്ത് നോവലിലൂടെ അവതരിപ്പിക്കുകയാണ് അദ്ലി. യാസ്മിന്‍ ഗാലിബ്, ഷരീഫ്, സൈനബ് ബകരി, ആള്‍ട്ടന്‍ ജെര്‍മൈന്‍ എന്നീ കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെയാണ് സംഭവങ്ങള്‍ ഇതള്‍വിരിയുന്നത്. മധ്യകാല ഈജിപ്തിന്‍റെ ചരിത്രത്തില്‍ അധികമാരും കേള്‍ക്കാത്തൊരു പേരായ സൈനബുല്‍ ബകരി എന്ന ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ കഥയാണിത്. ചരിത്രം ക്രൂരത കാട്ടിയ അവള്‍ക്ക് തന്‍റെ തൂലികയിലൂടെ മോക്ഷം നല്‍കാന്‍ ശ്രമിക്കുകയാണ് നോവലിസ്റ്റ്. രണ്ടു കാലങ്ങളും ഇഴചേര്‍ന്നു കിടക്കുന്ന നോണ്‍-ലീനിയാര്‍ ആഖ്യാനശൈലിയാണ് നോവലില്‍ സ്വീകരിച്ചിരിക്കുന്നത്.
2018ലെ അറബ് ബുക്കര്‍ ലോംഗ് ലിസ്റ്റിലും അറബി കൃതിയുടെ ഏറ്റവും മികച്ച ഇംഗ്ലീഷ് വിവര്‍ത്തനത്തിനുള്ള ബാനിപല്‍ മാഗസിന്‍റെ സൈഫ് ഗോബാശ് സമ്മാനവും 2022ലെ ഡബ്ലിന്‍ സാഹിത്യസമ്മാനത്തിനുള്ള ലോംഗ് ലിസ്റ്റിലും സ്ഥാനം നേടിയ കൃതി. ഈജിപ്ഷ്യന്‍ വനിത എഴുത്തുകാരില്‍ പ്രമുഖയാണ് റഷാ അദ്ലി.Write a review on this book!. Write Your Review about മുടി മെടഞ്ഞിട്ട പെണ്‍കുട്ടി Other InformationThis book has been viewed by users 346 times