Book Name in English : Sreeramakrishna Vachanamruthakathakal
വാക്കുകള്‍ക്ക് അതീതമായ ദൈവികാനുഭൂതിയെ വാക്കുകളാല്‍ വെളിപ്പെടുത്തുവാന്‍ ഒരു ശ്രേഷ്ഠഗുരു ശ്രമിച്ചതിന്റെ മായാമുദ്രകളാണ് ഈ പുസ്തകം പേറുന്നത്. ഉത്തമശിഷ്യരാണ് ഒരു ഗുരുവിന്റെ മൂലധനം എന്നു വിശ്വസിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ ഈ കഥകളിലൂടെ ആ മാനസങ്ങളെ അചഞ്ചലവിശ്വാസത്തിന്റെയും സമ്പൂര്‍ണസമര്‍പ്പണത്തിന്റെയും വേദികകളാക്കി. അന്തരംഗമാണ് ഭഗവാന് അര്‍പ്പിക്കേണ്ടï കാണിക്ക എന്ന് ഇതില്‍ ഗുരു അവരെ ഉപദേശിക്കുന്നു; പാമ്പാട്ടി പാമ്പുകളെയെന്നപോലെ കാമക്രോധലോഭാദികളെ മെരുക്കുന്നതിനുള്ള രഹസ്യമന്ത്രം അവര്‍ക്ക് ഓതിക്കൊടുക്കുന്നു; ആത്മാനന്ദത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു. സ്വമതമാണ് ശരിയെന്നും ഇതരമതങ്ങള്‍ തെറ്റെന്നും വാദിക്കുന്ന ‘കൂപമണ്ഡൂക’ങ്ങളെ ഗുരു ഇവിടെ കണക്കിന് പരിഹസിക്കുന്നു; ന•യുടെ മാത്രമല്ല, തി•യുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ‘സമദര്‍ശി’കളെ സര്‍വാത്മനാ പ്രശംസിക്കുന്നു. ശ്രീരാമകൃഷ്ണദേവന്‍ ശിഷ്യര്‍ക്കു ചൊല്ലിക്കൊടുത്ത കഥകളും ശ്രീരാമകൃഷ്ണ സൂക്തങ്ങളുടെ കഥാരൂപങ്ങളുമാണ് ഈ ‘വെളിച്ചത്തിന്റെ പുസ്തക’ത്തില്‍.ക്കാണിക്കുന്നു. സ്വമതമാണ് ശരിയെന്നും ഇതരമതങ്ങള്‍ തെറ്റെന്നും വാദിക്കുന്ന ‘കൂപമണ്ഡൂക’ങ്ങളെ ഗുരു ഇവിടെ കണക്കിന് പരിഹസിക്കുന്നു; നന്മയുടെ മാത്രമല്ല, തിന്മയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ‘സമദര്‍ശി’കളെ സര്‍വാത്മനാ പ്രശംസിക്കുന്നു. ശ്രീരാമകൃഷ്ണദേവന്‍ ശിഷ്യര്‍ക്കു ചൊല്ലിക്കൊടുത്ത കഥകളും ശ്രീരാമകൃഷ്ണസൂക്തങ്ങളുടെ കഥാരൂപങ്ങളുമാണ് ഈ ‘വെളിച്ചത്തിന്റെ പുസ്തക’ത്തില്‍Write a review on this book!. Write Your Review about ശ്രീരാമകൃഷ്ണ വചനാമൃതകഥകള്‍ Other InformationThis book has been viewed by users 692 times