Book Name in English : Krishigeetha
ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ് കൃഷിപ്പാട്ട് എന്ന കൃഷിഗീത. മലനാടിന്റെ മണ്ണും മനസ്സും കോര്‍പ്പറേറ്റുവത്കരിക്കുന്ന ഇക്കാലത്ത് നാട്ടുജനതയുടെ അതിജീവനത്തിന്റെ വാപ്പൊരുളാണ് കൃഷിയെ സംബന്ധിക്കുന്ന ഈ ഈരടികള്‍. പരിസ്ഥിതിദുര്‍ബലപ്രദേശം, കാലാവസ്ഥാവ്യതിയാനം , ഭക്ഷ്യസുരക്ഷ , ഗ്‌ളോബല്‍ വാമിങ് , വിത്തുകളുടെ സംരക്ഷണം , എത്തനോബോട്ടണി , എത്തനോ സുവോളജി, കാര്‍ഷികപൈതൃകം , ജനിതകവിഭവങ്ങള്‍, ബൗദ്ധികസ്വത്തവകാശം , പരിസ്ഥിതി - ജൈവവൈവിധ്യ റജിസ്റ്റര്‍, മഴയറിവുകള്‍, വയല്‍സംരക്ഷണം തുടങ്ങി സമകാലികവിഷയങ്ങളെ സംബന്ധിച്ചും സമൂഹം നേരിടുന്ന ബഹുവിഷമസന്ധിയെക്കുറിച്ചും ഒരു നാടോടിപ്പാട്ട് കേരളത്തില്‍ ആവിഷ്‌കരിച്ചിരുന്നുവെന്നതും ആ പാഠങ്ങള്‍ ഗൃഹങ്ങളില്‍ ചൊല്ലിവന്നിരുന്നുവെന്നതും നാം തിരിച്ചറിയണം.
ഇന്നത്തെ മലയാളി വായിക്കുകയും പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയും ചെയ്യേണ്ട അമൂല്യമായ വിജ്ഞാനസമ്പത്ത്.
എഡിറ്റേഴ്‌സ്:
സി.ആര്‍. രാജഗോപാലന്‍
ടി.ടി. ശ്രീകുമാര്‍
വിജയകുമാര്‍മേനോന്‍
കൃഷിഗീതയുടെ സംസ്‌കാരസന്ദര്‍ഭങ്ങള്‍
കൃഷിഗീത
കേരളത്തിലെ പഴയകാല കൃഷിയെക്കുറിച്ചൊരാലോചന/ഡോ. എം. ഗംഗാധരന്‍
ഉത്തരകേരളത്തിലെ വിത്തുപാട്ടുകള്‍ /എം.വി. വിഷ്ണുനമ്പൂതിരി
ആദ്യകാല ലിഖിതപരാമര്‍ശങ്ങള്‍ /ഇ. ഉണ്ണിക്കൃഷ്ണന്‍
വിത്തും ജ്യോതിഷവും /ഡോ. വി.ആര്‍. മുരളീധരന്‍
കേരളകല്പം/കെ.പി. പത്മനാഭമേനോന്‍
കൃഷിഗീതയും ഭക്ഷ്യസുരക്ഷയും/സി.ആര്‍. രാജഗോപാലന്‍Write a review on this book!. Write Your Review about കൃഷിഗീത- പരിസ്ഥിതി അറിവടയാളങ്ങള്‍ Other InformationThis book has been viewed by users 1204 times