Book Name in English : Prakashasindhu
ഭാരതദേശത്തിലെ ഋഷിമാരുടേതായ സമ്യക് ശാസ്ത്രമാണ് ജ്യോതിഷം. പ്രകാശത്തിൻ്റെ ശാസ്ത്രമാണ് ജ്യോതിഷം.
സൃഷ്ടി സ്വയം പൂർണമായ് ഒന്നിൻ്റെ ആന്തര സ്വഭാവമാണെന്നു ഗൗഡ പാദകാരികയറും സ്ഫോടവും നിരവയവും
അരൂപവുമായ നിത്യ ശബ്ദമാണ് ബ്രഹ്‌മമെന്ന് ശങ്കരാചാര്യരുടെ സർവ്വദർശന സംഗ്ര ഹവും പറയുന്നു. ജ്യോതിഷം എനിക്ക് കണ്ണാണ്
. ഞാൻ വേദം ദർശിച്ച എന്റെ ഉൾക്കണ്ണ്! ആ ’മാർഗ്ഗ’ത്തെ വർണ്ണിക്കുന്ന കൃതി കൾ മാത്രമാണ് എനിക്ക് പഞ്ചസിദ്ധാന്തികയും ബൃഹത്സംഹി തയും! ലക്ഷ്യം
ബ്രഹ്‌മാനുഭവം മാത്രം! ഒരാൾ തന്നിൽത്തന്നെ സമസ്‌ത പ്രാണികളുടെ ജീവശക്തിയേയും ആധാര ഭൂമിയേയും അഗാധതലത്തേയും
അറിയുകയും കാണുകയും ചെയ്യുന്നതെന്ന് ഭാരതീയ ദർശനത്തിൽ എസ്. രാധാകൃഷ്‌ണൻ വിശേഷിപ്പിച്ച ബ്രഹ്‌മസാക്ഷാത്ക്കാരം.
ബൃഹത്‌സംഹിതയെ ശ്രദ്ധവെച്ചു പഠി ച്ചാൽ മനുഷ്യർക്ക് പ്രയോജനപ്രദമായ അനേകം കാര്യങ്ങൾ ഗ്രഹിക്കാം.
Write a review on this book!. Write Your Review about പ്രകാശസിന്ധു Other InformationThis book has been viewed by users 24 times