Book Name in English : Malayalathinte Priyakavithakal Vallathol
ക്ലാസ്സിസിസത്തിന്റെയും റൊമാൻ്റിസിസത്തിൻ്റെയും കാവ്യഭുമികയാണ് വള്ളത്തോൾ സൃഷ്‌ടിച്ചത്. സ്വാതന്ത്ര്യസമരകാലം കവിതയിൽ ആവിഷ്കരിച്ച് ദേശീയകവിയായി പ്രശസ്‌തനായി. അക്കാലഘട്ടത്തിലെ എല്ലാ അനാചാരങ്ങൾക്കുമെതിരായി തൂലിക ചലിപ്പിച്ചു. വാല്മീകി രാമായണം തർജ്ജമ ചെയ്‌ത് ’കേരള വാല്‌മീകി’ എന്ന അപരനാമത്തിൽ അറിയപ്പെട്ടു.
ഇച്ഛാശക്തിയാൽ കലയുടെ മഹത്ത്വമറിഞ്ഞ കവി ഇന്നത്തെ കലാമണ്ഡലത്തിന്റെ സ്ഥാപകശില്‌പിയായി.
ശബ്ദസൗകുമാര്യവും ഉന്മേഷദായകവും പ്രസാദപൂർണ്ണവും ആസ്വാദ്യകരവുമായ ലളിതകോമളപദാവലികളാൽ മലയാള കാവ്യലോകത്തിൽ അദ്വിതീയനായി.
നാടകീയത, ചലനാത്മകത, അർത്ഥഗാംഭീര്യം എന്നിവയാൽ സമൃദ്ധമാണ് വള്ളത്തോൾ കവിതകൾ.
മലയാളകാവ്യ സംസ്‌കാരചരിത്രത്തിൽ ശ്രേഷ്ഠ കവിയായി വിരാജിക്കുന്ന വള്ളത്തോളിൻ്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.Write a review on this book!. Write Your Review about മലയാളത്തിന്റെ പ്രിയകവിതകള്‍ Other InformationThis book has been viewed by users 11 times