Book Name in English : Chempakapoovu- Coronakalathe Oru Pranaya Katha
കോവിഡ് ബാധിച്ച അലി എന്ന എന്റെ സ്‌നേഹിതന്‍ തന്റെ വീടിന്റെ അകത്തെ മുറിയില്‍ കയറി വാതിലടച്ചു. ’എന്റെ പപ്പാ എന്നോട് പിണങ്ങിപ്പോയി’ എന്നു പറഞ്ഞ് ഏങ്ങലടിക്കുന്ന തന്റെ കുഞ്ഞുമകളോട് ’പപ്പാ സാമൂഹീക അകലം പാലിക്കുകയാണ്’ എന്നു പറഞ്ഞിട്ടും അവള്‍ കരച്ചില്‍ നിര്‍ത്തിയില്ല. പിന്നെ എല്ലാം പേപ്പറുകളിലേക്ക് പകര്‍ത്തുകയായിരുന്നു. അവളും അവളുടെ കൂട്ടുകാരും വളരുമ്പോള്‍ വായിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ!
ഈ നൂറ്റാണ്ടില്‍ കണ്ടതും ഈ തലമുറ അനുഭവിച്ചതുമൊക്കെയാണെന്ന് ആലങ്കാരികമായി നാം പറയാറുണ്ടങ്കിലും, ഇതുവരെ കണ്ടതും കേട്ടതും ഒന്നുമായിരുന്നില്ല നാം അനുഭവിച്ചറിഞ്ഞ കോവിഡ്-19 എന്ന മാരക വൈറസ് മൂലമുണ്ടായ തിക്താനുഭവങ്ങള്‍.
കോവിഡ് എന്ന മഹാമാരി നമ്മെ പരസ്പരം അകറ്റി നിര്‍ത്തിയെങ്കിലും ഒരു കൈയകലം ദൂരത്തില്‍ ഹൃദയം കൊണ്ട് ഏറെ ഒന്നിച്ച മലയാളി മക്കള്‍ ലോകജനതയ്ക്കു മുന്നില്‍ മാതൃകയായി.
ചിരിയും കരച്ചിലും എന്ന ഈശ്വര വരദാനം പോലെ പ്രണയം എന്ന വികാരവും ഓരോ മനുഷ്യനിലും അന്തര്‍ലീനമായിരിക്കുന്നു.
ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രണയിക്കാത്തവര്‍ ഉണ്ടാവില്ല തീര്‍ച്ച. മനസ്സില്‍ തോന്നിയ പ്രണയത്തിന്റെ മൂല്യം അളക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൊറോണക്കാലമാണ് മുഖാന്തിരമായത്.
കോവിഡ് രോഗികളുടെ രക്ഷയ്ക്കും, രോഗ നിര്‍മ്മാര്‍ജ്ജനത്തിനും അഹോരാത്രം അദ്ധ്വാനിച്ച ലോകമെമ്പാടുമുള്ള നമ്മുടെ സ്വന്തം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി, കേരള സര്‍ക്കാരിനായി, ദൈവത്തിന്റെ സ്വന്തം നാടിനായി ഈ കഥ സവിനയം സമര്‍പ്പിക്കുന്നു.
റോയി കെ. യോഹന്നാന്‍
പന്തളംWrite a review on this book!. Write Your Review about ചെമ്പകപ്പൂവ് - കൊറോണക്കാലത്തെ ഒരു പ്രണയ കഥ Other InformationThis book has been viewed by users 3564 times
This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

