മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍' എന്ന എം.ടി.വാസുദേവന്‍നായര്‍ (ജനനം: 1933 ജൂലൈ 15). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. അദ്ധ്യാപകന്, പത്രാധിപര്‍, എന്നീ നിലകളിലും പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷണ്‍, ജ്ഞാനപീഠം എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.വി ആര് സുധീഷ്വടകരയില് ജനനം. മടപ്പള്ളി ഗവ. കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം.എ ബിരുദവും നേടി. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് എം.ഫില്‍ ബിരുദം നേടിയിട്ടുണ്ട്.[2] തുടര്‍ന്ന് എസ്.എന്‍.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളില്‍ അദ്ധ്യാപകനായി. ഇപ്പോള്‍ ചേളന്നൂര്‍ എസ്.എന്‍.കോളേജില്‍ ജോലി ചെയ്യുന്നു. വിവാഹിതനാണ്. ഒരു മകളുണ്ട്.