1949 ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തു ജനിച്ചു. അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ. ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1949 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങളാവിഷ്കരിച്ചുകൊണ്ടു്, കവിതയ്ക്കു പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പനു കഴിഞ്ഞു. അയ്യപ്പന് 1999-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2010-ൽ ആശാൻ കവിതാ പുരസ്കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തു. 2010 ഒക്ടോബർ 21-ന് 61-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
കൃതികൾ - കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിൻകുട്ടിയും, ബലിക്കുറിപ്പുകൾ, വെയിൽ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും,
ചിറകുകൾകൊണ്ടൊരു കൂട്, മുളന്തണ്ടിനു രാജയക്ഷ്മാവ്, കൽക്കരിയുടെ നിറമുള്ളവൻ, തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ),
പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, ജയിൽമുറ്റത്തെപ്പൂക്കൾ, ഭൂമിയുടെ കാവൽക്കാരൻ,
മണ്ണിൽ മഴവില്ലു വിരിയുന്നു, കാലംഘടികാരം...
Quotes
“കരളുപങ്കിടാന്‍ വയ്യെന്റെ പ്രേമമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികള്‍”
“ഇലകളായ് ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം എനിക്കൊരു
കാമിനിയല്ല ആനന്ദത്താലും ദുഖത്താലും
കണ്ണ് നിറഞ്ഞൊരു പെങ്ങളില വേണം (പുരാവൃത്തം)
“കാടു കാണാനേറെക്കാലമായി കൊതിക്കുന്നു നാടു മടുത്തു, പോകാം കാട്ടിലേക്കിനി യാത്ര”
“നീയറിയുന്നുവോ? ചോലമരങ്ങളിൽ
സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും
നീണ്ടമൌനത്തിലെക്കെന്റെ രാപ്പക്ഷികൾ
നീലച്ചിറകു കുഴഞ്ഞു വീഴുന്നതും (ഒരു പ്രണയഗീതം)