James Hadley Chase was an English writer. While his birth name was René Lodge Brabazon Raymond, he was well-known by his various pseudonyms, including James Hadley Chase, James L. Docherty, Raymond Marshall, R. Raymond, and Ambrose Grant. Wikipediaജെയിംസ് ഹാഡ്ലി ചേസ് എന്ന തൂലികാനാമത്തില്‍ പ്രശസ്തനായ റെനെ ബ്രാബസോണ്‍ റേമണ്ട് (ഡിസംബര്‍ 24, 1906 - ഫെബ്രുവരി 6, 1985) പ്രശസ്തനായ ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. ത്രില്ലര്‍ നോവലുകളുടെ രാജാവായി ചേസ് വാഴ്ത്തപ്പെടുന്നു
1906-ല്‍ ലണ്ടനില്‍ ജനിച്ചു. പിതാവ് ബ്രിട്ടീഷ് പട്ടാളത്തില്‍ കേണല്‍ ആയിരുന്നു. പതിനെട്ടാം വയസ്സില്‍ ഒരു പുസ്തകക്കടയില്‍ ജോലി ലഭിച്ചതാണ് ചേസിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. 1939-ല്‍ നോ ഓര്‍ക്കിഡ്സ് ഫോര്‍ മിസ്സ് ബ്ലാന്‍ഡിഷ് എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്രൈം നോവലുകളിലൊന്നായി വാഴ്ത്തപ്പെടുന്ന ഈ നോവല്‍ ആറാഴ്ച്ചക്കാലം കൊണ്ടാണ് ചേസ് എഴുതിത്തീര്‍ത്തത്. ലാ മോഡ് ദിനപ്പത്രത്തിന്റെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച നൂറു നോവലുകളുടെ പട്ടികയിലും ഈ നോവല്‍ സ്ഥാനം പിടിക്കുകയുണ്ടായി.[2]
കുറ്റാന്വേഷണം, ക്രൈം, ത്രില്ലര്‍ വിഭാഗങ്ങളില്‍ പിന്നീടിറങ്ങിയ എണ്‍പതിലധികം ചേസ് നോവലുകളും നിരൂപകപ്രശംസ പിടിച്ചുപറ്റി. ഇവയില്‍ മിക്കതും എക്കാലത്തെയും ബെസ്റ്റ്-സെല്ലറുകളില്‍ ചിലതായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ചേസിന്റെ 35 നോവലുകള്‍ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു. ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ടങ്ങളില്‍ വളരെയധികം ആരാധകരുള്ള എഴുത്തുകാരനാണ് ചേസ്. 1985-ല്‍ അദ്ദേഹം അന്തരിച്ചു.