1989 സെപ്റ്റംബർ 30-ന് കോട്ടയം ജില്ലയിലെ തലനാട് ജനനം. അച്ഛൻ: ബാലകൃഷ്ണൻ നായർ, അമ്മ: പ്രസന്നകുമാരി. തലനാട് ഗവണ്മെന്റ് എൽ.പി. സ്കൂൾ, എം.ജി.പി. എൻ.എസ്.എസ്. ഹൈസ്കൂൾ, ഈരാറ്റുപേട്ട ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായി. കോട്ടയം അരീന അനിമേഷൻ അക്കാദമിയിൽ നിന്ന് മൾട്ടിമീഡിയ അനിമേഷൻ പഠനം പൂർത്തിയാക്കി ഐ.ടി. മേഖലയിൽ പ്രവർത്തിച്ചു. മധുരൈ കാമരാജ് സർവ്വകലാശാലയിൽ നിന്നു ബിരുദം നേടി. അ ആ... ആദ്യകഥകൾ എന്നൊരു കഥാസമാഹാരത്തിൽ, ചെമ്പൻ എന്ന ചെറുകഥ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സംവിധാന സഹായിയായും ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ പതിമ്മൂന്നു വർഷമായി മലയാള സിനിമാമേഖലയിൽ പ്രവർത്തിക്കുന്നു. ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലാണ് ഇപ്പോൾ.