ജനനം : 1955 ല്‍ തൃശ്ശൂര്‍ ജില്ലയില്‍ നെല്ലായിക്കടുത്ത് പന്തലൂര്‍. അച്ഛന്‍ : തെക്കേ മഠത്തില്‍ പീതാംബര കര്‍ത്ത അമ്മ : ചേരാനെല്ലൂര്‍ ലക്ഷ്മിക്കുട്ടി കുഞ്ഞമ്മ വിദ്യാഭ്യാസം : ജെ യു പി എസ് പന്തലൂര്‍ , ജി എന്‍ ബി എച്ച് എസ്സ് കൊടകര , സെന്റ് തോമസ്സ് കോളേജ് തൃശ്ശൂര്‍ . തൃശ്ശൂര്‍ സെന്റ്തോമസ്സ് കോളേജ് കെമിസ്ട്രി വിഭാഗം അദ്ധ്യാപകനായിരുന്നു, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെയും സാക്ഷര പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമഅയ പങ്കുവഹിച്ചു. സി പി എം പുതുക്കോട് ഏരിയാകമ്മിറ്റി അംഗം. ഇപ്പോള്‍ കേരളാ നിയമസഭയില്‍ അരീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു . മറ്റു കൃതികള്‍ : ആണവകരാര്‍ വസ്തുതകളും വിശദാംശങ്ങളും, ആണവകരാര്‍ അധിനിവേശത്തിന്റെ ഉടമ്പടിപത്രം , ആസിയാന്‍ കരാറിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ . ഭാര്യ : വിജയം തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് കോമേഴ്സ്സ് വിഭാഗം അദ്ധ്യാപിക മക്കള്‍ : ലക്ഷ്മിദേവി , ജയകൃഷ്ണന്‍ . വിലാസം : ലക്ഷ്മിഭവന്‍ , കാനാട്ടുകര തൃശ്ശൂര്‍.