കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ ബി എ ഇംഗ്ല്ലീഷ് സാഹിത്യത്തില്‍ ഒന്നാം റാങ്ക്. തുടര്‍ന്ന് മാസ്റ്റ്ര് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ (എം സി ജെ) ഇതേ യൂണിവേഴ്സ്റ്റിയില് ഒന്നാം റാങ്ക്. ജേണലിസത്തില്‍ യു ജി സി യോഗ്യത. ദ ഹിന്ദു പത്രത്തിലും, പി ടി ഐ ന്യൂസ് ഏജന്‍സിയിലും പത്രപ്രവര്‍ത്തന പരിചയം. ഷാലോം മീഡിയ സെന്റര്‍ മലയാളത്തിലെ ഏറ്റവും മികച്ച മാസികയായി തിരഞ്ഞെടുത്ത ഡോണ്‍ ബോസ്കോയുടെ ചീഫ് എഡിറ്റര്‍. ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഡോണ്‍ ബോസ്കോ കോളേജിലെ ജേണലിസം ഡിപ്പാര്‍ട്ട്മെന്റ് (എം സി ജെ) മേധാവി. കേരള യൂണിവേഴ്സിറ്റിയില്‍ പി എച്ച്. ഡി ഗവേഷകന്. ഡോണ്‍ ബോസ്കോ സ്ഥാപിച്ച സലേഷ്യന്‍ സഭയിലെ വൈദികന്.
ഗ്രന്ഥകാരന്റെ ഇതരകൃതികള്‍
1. സ്പോക്കണ് ഇംഗ്ലീഷ് നവീനശൈലിയില്‍ (പത്ത് പതിപ്പ്)
2. മാറിക്കൊണ്ടിരിക്കുന്ന കേരളം (ഏഴ് പതിപ്പ്)
3. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കുടുംബബന്ധങ്ങള്‍ (ഏഴ് പതിപ്പ്)
4. പഠനത്തിനു മാന്ത്രിക തന്ത്രങ്ങള്‍ (അഞ്ച് പതിപ്പ്)