തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ തെക്കിനിയേടത്ത് രാമചന്ദ്രന്റേയും സുമനയുടേയും മൂത്ത മകനായി 1969 ജൂണ്‍ 4 ന് ജനനം. കേരളത്തിലും മറുനാട്ടിലുമായി വിദ്യാഭ്യാസം. ടെക്സ്റ്റൈല്‍ എക്സ്പോര്‍ട്ടറാണ്. വിദ്യാഭ്യാസമെഖലയില്‍ കൗണ്‍സലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനി ഞാന്‍ മടങ്ങട്ടെ, കൊലമുറി, ഗ്രീഷ്മത്തിന്റെ പൂക്കള്‍ എന്നീ നോവലുകളും ഇരുള്‍ പുതച്ച വഴികള്‍ എന്ന കഥാസമാഹാരവും പ്രസിദ്ധികരിച്ചിട്ടുണ്ട്. മികച്ച നോവലിനുള്ള 2016 കേരള കലാപീഠം പാക്കനാര്‍ സംസ്ഥാന സാഹിത്യപുരസ്കാരം കൊലമുറി എന്ന നോവലിന് ലഭിച്ചു.