ലൂദ്മിള പെത്രുഷേവ്സ്ക്കയ
റഷ്യന്‍ എഴുത്തുകാരി. കവയിത്രി, നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, വിവര്‍ത്തക, ഗായിക എന്നീ നിലകളില്‍ പ്രശസ്തയാണ്.
ജനനം: 1938. സ്റ്റാലിന്റേയും ബ്രഷ്നേവിന്റേയും ഗോര്‍ബച്ചേവിന്റേയും സോവിയറ്റ് യൂണിയനില്‍ ജീവിക്കുകയും കമ്മ്യൂണിസം ഉപേക്ഷിച്ച്
നവലിബറല്‍ മുതലാളിത്തത്തിന്റെ പാതയിലേക്കു പ്രയാണം ചെയ്യുന്ന റഷ്യയില്‍ ജീവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പെത്രുഷേവ്സ്ക്കയ ഒരു അപൂര്‍വ്വ പ്രതിഭാസമാണ്. നിരവധി അനുഭവങ്ങളുടെ ജീവിക്കുന്ന കലവറയാണ് അവര്‍. റഷ്യന്‍ ബുക്കര്‍ പ്രൈസ്, 2003ലെ പുഷ്കിന് പ്രൈസ്, ലോക ഫാന്റസി അവാര്‍ഡ്, 2004ലെ റഷ്യന്‍ സ്റ്റേറ്റ് പ്രൈസ് എന്നീ പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായി.