മലയാളത്തിലെ ഒരു എഴുത്തുകാരിയും, സംവിധായികയും, ഷോർട്ട്ഫിലിം സംവിധായകയുമാണു് ശ്രീബാല കെ. മേനോൻ. ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. രചിച്ച 19, കനാൽ റോഡ്നു ഹാസ്യസാഹിത്യത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ശ്രീബാല നരേന്ദ്രൻ മകൻ ജയകാന്തൻ വക തൊട്ടു സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. ഭാഗ്യദേവതയോടെ അസോസിയേറ്റ് സംവിധായികയായി. സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീബാല എടുത്ത പന്തിഭോജനം എന്നാ ഹ്രസ്വ ചിത്രം ഭക്ഷണത്തിന്റെ ജാതിയെ പറ്റി പറഞ്ഞു കൊണ്ട് ശ്രദ്ധേയമായി. ജാതിയുമായി ബന്ധപ്പെട്ട് പ്രാചീനകേരളത്തിൽ ഭക്ഷണരംഗത്ത് വിവേചനങ്ങൾ നിലനിന്നിരുന്നു. ജാതിയുടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കലും ചില പ്രത്യേക ഭക്ഷ്യവസ്തുക്കൾ ചില ജാതിക്കാർക്കു മാത്രമേ കഴിക്കാവൂ എന്ന നിയമവും വിവേചനത്തിന്റെ മുഖ്യസ്വഭാവങ്ങളായിരുന്നു. ഇതിനെതിരെ നടത്തിയ സമരമുറയായിരുന്നു പന്തിഭോജനം. ഓർമ ഫിലിം ഫെസ്റിവലിൽ അക്കമ്മ ചെറിയാനെ പറ്റിയുള്ള ഡോകുമെന്ററി ശ്രീബാല സംവിധാനം ചെയ്തു