ഹരിഹരകൃഷ്ണൻ അമ്പലപ്പുഴ സ്വദേശിയും ആലപ്പുഴ SD കോളേജിൽ നിന്നും പഠിച്ചു വന്ന കോമേഴ്‌സ് ബിരുദധാരിയുമാണ്. ഡൽഹി സെൻട്രൽ സെക്രട്ടേറിയറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ആദ്യം ഉദ്യോഗസ്ഥനായിരുന്നു എങ്കിലും പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ (PO) ആയിട്ട് ജോലിയിൽ പ്രവേശിച്ച് ഭാരതത്തിന്റെ വടക്കു കിഴക്കൻ മേഖലയിലും, ചെന്നൈ, മധുരൈ, കൊമ്മാടി, ലണ്ടൻ എന്നിവടങ്ങളിലുള്ള ശാഖകളിലും കൂടാതെ സ്റ്റേറ്റ് ബാങ്കിന്റെ മുംബൈ, ചെന്നൈ, തിരുവനന്തപുരം എന്നിവടങ്ങളിലുള്ള ഓഫിസുകളിലും, ചെന്നൈയിൽ റിസേർവ് ബാങ്കിലുമായി പൂർണ്ണമാക്കിയ തൊഴിൽ ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം 2017ൽ ആരംഭിച്ചതാണ് എഴുത്ത്.
ധാരാളം യാത്രചെയ്തിട്ടുള്ള അദ്ദേഹം, ഫോട്ടോഗ്രഫി മൂലവും വിവിധ വിഷയങ്ങൾ മനസ്സിലാക്കി എഴുതുന്ന പോസ്റ്റുകൾ മൂലം, സോഷ്യൽ മീഡിയയിൽ ധാരാളം സുഹൃത്തുക്കൾ ഉള്ള വ്യക്തിയാണ്.
മറ്റു കൃതികൾ:
1. Concurrent Audit on forex in banks (2003)
2. Banking India - Accepting for the purpose of lending (2017)
3. അമ്പലപ്പുഴ ബ്രാഹ്മണ സമൂഹം ശ്രീ രാമനവമി ഭജന സംപ്രദായം (മലയാളം )(2023)
4. Reimagining Bhagavatam (2024)