ലിപിന്‍ രാജ് Author

Lipin Raj

ലിപിന്‍‌രാജ് എം.പി 2012-ലെ സിവിൽ സര്‍‌വ്വീസ് പരീക്ഷയിൽ മൊത്തം വിഷയങ്ങളും മലയാളത്തിൽ എഴുതി റാങ്ക് നേടി. അതില്‍ തന്നെ ഉപന്യാസം പേപ്പറിന് ദേശീയതലത്തില്‍ ഉയര്‍ന്ന മാര്‍ക്കും ഒന്നാം സ്ഥാനവും. പ‌ളസ്-ടുവിൽ മലയാളത്തിൽ നൂറിൽ നൂറു മാര്‍ക്ക് . മാസ് കമ്യൂണിക്കേഷൽ ആന്‍‌ഡ് ജേര്‍ണലിസത്തിൽ മാർ ഇവാനിയോസ് കോളേജിൽ നിന്ന് രണ്ടാം റാങ്കോടെ ജയം. തുടര്‍ച്ച യായി മൂന്നുതവണ കേരള യൂണിവേഴ്‌സിറ്റി കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം. ലേഖന വിഭാഗത്തിൽ രണ്ടുതവണ ഒന്നാം സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയും യൂണിസെഫും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ 2009-ലെ യുവനേതൃത്വ അന്താരാഷ്ട്ര അവാര്‍ഡ്‌ ജേതാവാണ്. മൂന്നുതവണ യുവദീപം കഥാപുരസ്‌കാരം. ബാലജനസഖ്യം മുൻ ഭാരവാഹി. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനും സ്വദേശി. ആനുകാലികങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതുന്നു. മുന്‍പ് സിറാജ് ദിനപത്രം, എസ്.ബി.ടി, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. നിലവിൽ ഗുജറാത്തിൽ സിവിൽ സര്‍‌വ്വീസ് ട്രെയിനിംഗിലാണ്. Email: lipinrajmp2@gmail.comNeed some editing or want to add info here ?, please write to us.

Other Books by Author Lipin Raj