എ‌ന്‍ എസ്‌ മാധവ‌ന്‍ Author

N S Madhavan

1948-ൽ എറണാകുളത്ത്‌ ജനിച്ചു. മഹാരാജാസ്‌ കോളജ്‌, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളജ്‌, കേരള സർവകലാശാല ധനശാസ്‌ത്രവകുപ്പ്‌ എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975-ൽ ഐ.എ.എസ്‌. ലഭിച്ചു. കേരള ഗവണ്മെന്റ്‌ നികുതിവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു. ഇപ്പോൾ കേന്ദ്ര ഗവ. സർവിസിൽ. 1970-ൽ കോളജ്‌ വിദ്യാർഥികൾക്കുവേണ്ടി മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ ‘ശിശു’ ഒന്നാം സമ്മാനം നേടി. 1981-ൽ ചൂളൈമേടിലെ ശവങ്ങൾ എന്ന ആദ്യ കഥാസമാഹാരം പ്രസിദ്ധപ്പെടുത്തി. ഹിഗിറ്റ്വ(1993) തിരൂത്ത്‌(1996 ) പര്യായകഥകൾ (2000) ഇവ മറ്റ്‌ കഥാസമാഹാരങ്ങൾ. കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്‌ക്കു ലഭിച്ചു. മികച്ച ഒറ്റ കഥകൾക്കുളള മൾബറി, പദ്‌മരാജൻ, വി.പി. ശിവകുമാർ സ്‌മാരക ‘കേളി’ തുടങ്ങിയ അവാർഡുകൾക്കു പുറമേ ദില്ലിയിലെ ‘കഥ’ പ്രൈസിനായി മൂന്നു തവണ തിരഞ്ഞെടുത്തിട്ടുണ്ട്‌.Need some editing or want to add info here ?, please write to us.

Other Books by Author N S Madhavan