ടി എന്‍ ഗോപകുമാര്‍ Author

T N Gopakumar

കേരളത്തിലെ പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ്‌ ടി എന്‍ ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടി എന്‍ ഗോപകുമാര്‍. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫും , അവതാരകനും, ഏഷ്യാനെറ്റ് ന്യൂസിൻറെ എഡിറ്റർ ഇൻ ചീഫുമായിരുന്നു.നീലകണ്ഠശർമ്മയുടേയും തങ്കമ്മയുടേയും മകനായി 1957 ൽ ശുചീന്ദ്രത്ത് ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആംഗലസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. മധുര സർ‌വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിലും പി.ജി. കരസ്ഥമാക്കി. മാതൃഭൂമി,മാധ്യമം ദിനപ്പത്രം, ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. ഗോപകുമാർ സം‌വിധാനവും അവതരണവും നിർ‌വഹിച്ചു ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന കണ്ണാടി സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ്‌. വേരുകൾ എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ശുചീന്ദ്രം രേഖകൾ എന്ന ഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009 ലെ സുരേന്ദ്രൻ നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവൻ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഭാര്യ:ഹെദർ. മക്കൾ:ഗായത്രി,കാവേരി അർബുദബാധയെത്തുടർന്ന് 2016 ജനുവരി 30-ആം തീയതി അന്തരിച്ചു.Need some editing or want to add info here ?, please write to us.

Other Books by Author T N Gopakumar