ഡോ കെ അയ്യപ്പപ്പണിക്കര്‍ Author

Dr K Ayyappa Paniker

ഡോ. കെ. അയ്യപ്പപ്പണിക്കര്‍ ( സെപ്റ്റംബര്‍ 12, 1930 - ഓഗസ്റ്റ്‌ 23, 2006) മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാള്‍ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കര്‍ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപക‌ന്‍, വിമര്‍ശക‌ന്‍, ഭാഷാപണ്ഡിത‌ന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.Need some editing or want to add info here ?, please write to us.

Other Books by Author Dr K Ayyappa Paniker