സി വി ബാലകൃഷ്‌ണന്‍ Author

C V Balakrishnan

പയ്യന്നൂരിനടുത്ത്‌ അന്നൂരില്‍ ജനനം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ എഴുതിത്തുടങ്ങി. ടെലിവിഷന്‍ പരമ്പരകള്‍ക്കും ഫീച്ചര്‍ ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതിയിട്ടുണ്ട്‌. രചനകളില്‍ ചിലത്‌ കന്നഡ, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, ഇംഗ്ലീഷ്‌, ജര്‍മ്മന്‍ ഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌.പ്രധാനകൃതികള്‍ : ആയുസ്സിന്റെ പുസ്‌തകം, ദിശ, കാമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴി, പരിമളപര്‍വ്വതം, സുഗന്ധ സസ്യങ്ങള്‍ക്കിടയിലൂടെ, യാത്രാപഥങ്ങളില്‍, കണ്‍വെട്ടത്ത്‌, അന്യദേശകഥകള്‍ (വിവര്‍ത്തനം) എന്നിങ്ങനെ നാല്‍പ്പതിലേറെ കൃതികള്‍.പുരസ്‌കാരങ്ങള്‍ : കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ (2000), വി.ടി സ്‌മാരക പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷന്‍ പുരസ്‌കാരം (കൊച്ചു കൊച്ചു സന്തോഷങ്ങള്‍), മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ (2002)Need some editing or want to add info here ?, please write to us.

Other Books by Author C V Balakrishnan