എം പി മുഹമ്മദ് റാഫി Author

M P Mohamed Rafee

എം.പി. മുഹമ്മദ് റാഫി

1966ല്‍ തൃശൂര്‍ ജില്ലയില്‍ പൊയ്യ പഞ്ചായത്തില്‍ മാള പള്ളിപ്പുറം ദേശത്ത് ജനനം.
പൂപ്പത്തിയില്‍ താമസിക്കുന്നു. പിതാവ്: മണ്ണാന്തറ പരീക്കുട്ടി. മാതാവ്: നെബിസ.
വിദ്യാഭ്യാസം: മാള സി.എം.എസ് സ്കൂള്‍, സെന്‍റ് ആന്‍റണീസ് ഹൈസ്കൂള്‍ ശാന്തപുരം കോളേജ്,
കെ.കെ.ടി.എം കോളേജ്, ഷിമോഗ ശ്രീകൃഷ്ണഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി.
1990ല്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയി തൃശ്ശൂര്‍ എ.പി.ടി.സി (തൃശൂര്‍ ആംഡ് പൊലീസ്
ട്രെയിനിംഗ് ക്യാമ്പില്‍) ട്രെയിനിംഗ് പൂര്‍ത്തിയാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മികച്ച
കുറ്റാന്വേഷകനുള്ള അവാര്‍ഡ്, കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍, കേരള സംസ്ഥാന പൊലീസ്
മേധാവിയുടെമൂന്ന് ബാഡ്ജ് ഓഫ് ഹോണര്‍, സംസ്ഥാന പൊലീസ് മേധാവിയുടെ
കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ്, സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രം, സംസ്ഥാന പൊലീസ്
മേധാവിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി, സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാഷ് റിവാര്‍ഡ്
സിബിഐ ചെന്നൈ യൂണിറ്റിന്‍റെ ക്യാഷ് റിവാര്‍ഡ് തുടങ്ങി മുന്നൂറ്റി ഇരുപതോളം റിവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.
2022 ഏപ്രിലില്‍ സര്‍വീസില്‍നിന്ന് വിരമിച്ചുNeed some editing or want to add info here ?, please write to us.

Other Books by Author M P Mohamed Rafee