ടി പി രാജീവന്‍ Author

T P Rajeevan

1959-ല്‍ കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒറ്റപ്പാലം എ‌ന്‍.എസ്.എസ്.കോളേജില്‍ നിന്ന് എം.എ.ബിരുദം നേടി. കുറച്ചുകാലം ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക്ക് റിലേഷ‌ന്‍സ് ഓഫീസര്‍.ഉത്തരാധുനികതയുടെ സര്‍വ്വകലാശാലാപരിസരം എന്ന ലേഖനവും കുറുക്ക‌ന്‍ എന്ന കവിതയും ടി. പി.രാജീവനെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി.പി.എം അനുകൂല സര്‍വ്വീസ് സംഘടനയ്ക്കും വൈസ് ചാ‌ന്‍സലറായിരുന്ന കെ.കെ.എ‌ന്‍.കുറുപ്പിനും അനഭിമതനാക്കി. ഇതിന്റെ പേരില്‍ തന്നെ തരംതാഴ്ത്താനും ശിക്ഷിക്കുവാനും ശ്രമങ്ങളുണ്ടായെന്ന് അദ്ദേഹം പറയുന്നു.[1]വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. യുവകവികള്‍ക്ക് നല്കുന്ന വി.ടി.കുമാര‌ന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കവിതകള്‍ക്കു പുറമെ ലേഖനങ്ങളും എഴുതാറുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പാലേരി മാണിക്കം കൊലക്കേസ് എന്ന അപസര്‍പ്പകനോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നോവല്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. രാജീവന്റെ "കെ.ടി.എ‌ന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും" എന്ന നോവല്‍ 2011 മേയ് മാസം മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്Need some editing or want to add info here ?, please write to us.

Other Books by Author T P Rajeevan