V K Sreeraman Author

V K Sreeraman

1953 ല്‍ തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയില്‍ ജനനം. അമ്മ പ്രധാനാദ്ധ്യാപികയായിരുന്ന വടുതല സ്കൂളിലായിരുന്നു ശ്രീരാമന്റെ പ്രൈമറി വിദ്യാഭ്യാസം. ഹ്രസ്വകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു തിരിച്ച് വന്നായിരുന്നു സിനിമാ പ്രവേശം. ബന്ധുവായ അന്തരിച്ച പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്റെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധവും ആയിടക്കുണ്ടായ പ്രശസ്ത സംവിധായക‌ന്‍ അരവിന്ദനുമായുള്ള അടുപ്പവും സഹവാസവും അതിനു പ്രേരകമായിരുന്നു.

അരവിന്ദന്റെ “തമ്പ്” ആയിരിന്നു ആദ്യ ചിത്രം. പവിത്രന്റെ “ഉപ്പ്”എന്ന സിനിമയില്‍ നായകനായിരുന്നു.ഒരു വടക്ക‌ന്‍ വീരഗാഥ , ഉത്തരം, കാക്കോത്തികാവിലെ അപ്പൂപ്പ‌ന്‍താടികള്‍, ലയനം തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലൂടെ മലയാളസിനിമാരംഗത്തു ശ്രദ്ധേയനായി. ആധാരം, സര്‍ഗ്ഗം, വൈശാലി, ഹരികൃഷ്ണ‌ന്‍സ്, ഭരത്ചന്ദ്ര‌ന്‍ ഐ.പി.എസ് തുടങ്ങിയവയാണു മറ്റ് ചില പ്രധാനസിനിമകള്‍.

വി.കെ.ശ്രീരാമന്റെ മുസ്ലീം കഥാപാത്രങ്ങള്‍ പ്രത്യേകം ശ്രദ്ധ നേടാറൂണ്ട്.സി.വി.ശ്രീരാമന്റെ ഇഷ്ടദാനം എന്ന ചെറുകഥ ടെലിസിനിമയായി സംവിധാനം ചെയ്തായിരുന്നു ടെലിവിഷ‌ന്‍ രംഗത്തേക്കു കടന്നത്. ദൂരദര്‍ശ‌ന്‍ പ്രക്ഷേപണം ചെയ്ത ഇഷ്ടദാനം മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കുകയുണ്ടായി. ഇതിനു ശേഷമായിരുന്നു നാട്ടരങ്ങ്, നാട്ടുകൂട്ടം തുടങ്ങിയ ടോക്ക് ഷോകളുടെ അവതാരകനായത്. തന്റെ ആജ്ഞാശക്തിയിള്ള വ്യക്തിത്വത്തിലൂടെ ഈ പരിപാടികള്‍ ശ്രദ്ധേയവും അനായാസവുമായി അവതരിപ്പിക്കാ‌ന്‍ ഇദ്ദേഹത്തിനായി. നിരവധി ജനകീയ പ്രശ്നങ്ങള്‍ ഈ ഷോകളിലൂടെ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാ‌ന്‍ സാധിച്ചിട്ടുണ്ട്. അഞ്ഞൂറോളം അധ്യായങ്ങളിലൂടെ തുടരുന്ന വേറിട്ടകാഴ്ചകള്‍ ആയിരുന്നു അടുത്ത ടെലിവിഷ‌ന്‍ സംരംഭം. 'നമ്മളില്‍ നമ്മിലൊരാളായി എന്നാല്‍ നമ്മെ പോലെയല്ലാത നമ്മോടൊപ്പം ജീവിക്കുന്ന ചിലരെകുറിച്ചുള്ള' ഈ പരിപാടി ഇന്ത്യ‌ന്‍ ടെലിവിഷ‌ന്‍ ചരിത്രത്തില്‍ തന്നെ മു‌ന്‍ മാതൃകകളില്ലാത്ത ഒന്നാണ്. ഏറ്റവും നല്ല കമന്റേര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷ‌ന്‍ അവാര്‍ഡും ഈ പരിപാടിയിലൂടെ നേടുകയുണ്ടായി.

കലാകൗമുദി, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിലൂടെ പ്രസിദ്ധീകൃതമായ വേറിട്ടകാഴ്ചകളുടെ ലിഖിതരൂപത്തിലൂടെയാണു ഇദ്ദേഹത്തിന്റെ സാഹിത്യപ്രവേശം. ഇത്തരം കാരക്ടര്‍ സ്കെച്ചുകളിലൂടെ വാര്‍പ്പു മാതൃകകളെ ധിക്കരിക്കുന്ന ലളിതവും ആര്‍ജവമുള്ള ഒരു ഭാഷ സൃഷ്ടിക്കുകവഴി എഴുത്തിലും വേറിട്ടവഴികളിലൂടെ സഞ്ചരിക്കാ‌ന്‍ വി.കെ.ശ്രീരാമനായി. ഡി.സി. ബുക്ക്സ്, മാതൃഭൂമി തുടങ്ങിയ പ്രസാധകരിലൂടെ നിരവധി പതിപ്പുകള്‍ വിറ്റഴിഞ്ഞ വേറിട്ടകാഴ്ചകള്‍, ഇതര വാഴ്വുകള്‍ എന്നിവയാണ് പ്രധാന രചനകള്‍. 2008ല്‍ കേരള സാഹിത്യ അക്കാദമിയുടെ എ‌ന്‍ഡോവ്മെന്റ് പുരസ്കാരം നേടി.Need some editing or want to add info here ?, please write to us.

Other Books by Author V K Sreeraman
Cover Image of Book Eaakalochanam
₹50.00
Cover Image of Book Itharavazhvukal
₹150.00  ₹142.00
Cover Image of Book Poomulli Aram Thamburan
₹500.00  ₹480.00
Cover Image of Book Itharavazhvukal
₹70.00