വിലാസിനി Author

Vilasini

ജനനം 1928 ജൂണ്‍ 23മരണം 1993 മേയ് 15 (പ്രായം 64)ദേശീയത ഇന്ത്യ‌ന്‍മറ്റ് പേരുകള്‍ വിലാസിനിതൊഴില്‍ നോവലിസ്റ്റ്, പത്രപ്രവര്‍ത്തക‌ന്‍അറിയപ്പെടുന്നത് അവകാശികള്‍ എന്ന നോവലിന്റെ കര്‍ത്താവ്മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്നു എം.കെ. മേനോ‌ന്‍ എന്ന എം. കുട്ടികൃഷ്ണമേനോ‌ന്‍ (ജൂണ്‍ 23, 1928 - മേയ് 15, 1993) വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന കുട്ടികൃഷ്ണ മേനോ‌ന്‍ വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്.[1] 1947-ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവര്‍ഷം കേരളത്തില്‍ അദ്ധ്യാപകനായും നാലുവര്‍ഷം ബോംബെയില്‍ ഗുമസ്തനായും ജോലിനോക്കിയശേഷം 1953-ല്‍ സിംഗപ്പൂരിലേക്ക് പോയി. തുടര്‍ന്നുള്ള 25 വര്‍ഷക്കാലം ഏ. എഫ്. പി എന്ന അന്താരാഷ്ട്ര വാര്‍ത്താ ഏജ‌ന്‍സിയുടെ കീഴില്‍ ജോലിനോക്കിയ അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യ‌ന്‍ കേന്ദ്രത്തിന്റെ ഡയറക്ടറായാണ്‌ വിരമിച്ചത്. 1977-ല്‍ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993- അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാനിധ്യമായിരുന്നു. നോവലുകളും യാത്രാവിവരണങ്ങളുമുള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ അവകാശികള്‍ എന്ന കൃതി നോവല്‍ വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായാണ് കരുതപ്പെടുന്നത്.



Need some editing or want to add info here ?, please write to us.

Other Books by Author Vilasini
Cover Image of Book സഹശയനം
Rs 155.00  Rs 139.00
Cover Image of Book സ്വ ലേ
Rs 150.00  Rs 135.00
Cover Image of Book തുടക്കം
Rs 390.00  Rs 351.00
Cover Image of Book ഊഞ്ഞാല്‍
Rs 700.00  Rs 665.00
Cover Image of Book ചുണ്ടെലി
Rs 300.00  Rs 270.00