ആര് എസ്സ് എസ്സ് സ്വയം സേവകരില്‍ പ്രമുഖനും അറിയപ്പെടുന്ന എഴുത്തുകാരനും എറണാകുളം സ്വദേശിയായ ആർ. ഹരി 1930ൽ ജനിച്ചു. അദ്ദേഹം ബി.എസ്.സി ക്കു പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1948ൽ ആർ.എസ്.എസിനെ നിരോധിച്ചത്. 1951ൽ സംഘത്തിന്റെ മുഴുവൻസമയ പ്രവർത്തകനായി. 1978ൽ കേരള സംസ്ഥാനത്തിന്റെ ബൗദ്ധിക് പ്രമുഖായി. തുടർന്ന് സഹപ്രാന്തപ്രചാരക്, പ്രാന്തപ്രചാരക് അഖിലഭാരതീയ സഹബൗദ്ധികപ്രമുഖ് എന്നീ ചുമതലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇന്ന് രാഷ്ര്ടീയ സ്വയംസേവകസംഘത്തിന്റെ അഖില ഭാരതീയ പ്രമുഖ് ആണ്. മലയാളം കൂടാതെ സംസ്കൃതം, ഹിന്ദി, തമിഴ്, മറാഠി, കൊങ്കണി, ഇംഗ്ലീഷ് എന്നീ ഭാഷകളും അനായാസമായി കൈകാര്യം ചെയ്യാൻ കഴിയും. ഒട്ടനവധി വിദേശരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.