പ്രമുഖനായ തമിഴ് സാഹിത്യകാരനാണ് ഇന്ദിരാ പാര്‍ത്ഥസാരഥി എന്ന തൂലികാനാമത്തിലെഴുതുന്ന ഡോക്ടര്‍ രങ്കനാഥന് പാര്‍ത്ഥസാരഥി(1930). നോവലിസ്റ്റ്, നാടകൃത്ത്, കഥാകൃത്ത്, ചരിത്രകാരന്, വിമര്ശകന് എന്നീ നിലകളിലെല്ലാം തമിഴ് സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സരസ്വതി സമ്മാനും പത്മശ്രീയുമടക്കം നിരവധി പുരസ്ക്കാരങ്ങള്ക്കര്ഹനായിട്ടുണ്ട്.