എം എന്‍ വിജയന്‍ Author

M N Vijayan

മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്നു പ്രൊഫ. എം.എൻ. വിജയൻ 1930 ജൂൺ 8-നു കൊടുങ്ങല്ലൂരിൽ ലോകമലേശ്വരത്ത് പതിയാശ്ശേരിൽ നാരായണമേനോന്റെയും മൂളിയിൽ കൊച്ചമ്മു അമ്മയുടെയും മകനായി ജനിച്ചു. ഇടതുപക്ഷ ആശയങ്ങൾക്കും പ്രസംഗ
വൈദഗ്ധ്യത്തിനും പേരുകേട്ട വിജയൻ പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ (പ്രോഗ്രസീവ് അസോസിയേഷൻ ഫോർ ആർട്ട് ആൻഡ് ലെറ്റേഴ്‌സ്) പ്രസിഡൻ്റായും ദേശാഭിമാനിയുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചിതയിലെ വെളിച്ചം 1982-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.

കൃതികൾ - മനുഷ്യർ പാർക്കുന്ന ലോകങ്ങൾ, ചിതയിലെ വെളിച്ചം, മരുഭൂമികൾ പൂക്കുമ്പോൾ, പുതിയ വർത്തമാനങ്ങൾ, നൂതന ലോകങ്ങൾ, വർണ്ണങ്ങളുടെ സംഗീതം, കവിതയും മനഃശാസ്ത്രവും, ശീർഷാസനം, കാഴ്ചപ്പാട്, അടയുന്ന വാതിൽ തുറക്കുന്ന വാതിൽ, വാക്കും മനസും, ഫാസിസത്തിന്റെ മനഃശാസ്ത്രം,
സംസ്കാരവും സ്വാതന്ത്ര്യവും, അടയാളങ്ങൾ, ചുമരിൽ ചിത്രമെഴുതുമ്പോൾ ...



Need some editing or want to add info here ?, please write to us.

Other Books by Author M N Vijayan