എം എസ് ഫൈസല്‍ ഖാന്‍ Author

M S Faizal Khan

1982 ഒക്ടോബര്‍ 14- തീയതി നെയ്യാറ്റിന്‍കരയില്‍ ഡോ.എ.പി..മജീദ് ഖാന്‍, സൈഫുന്നീസ എന്നിവരുടെ മകനായി ജനിച്ചു. നെയ്യാറ്റിന്‍ കര ഉരൂട്ടുകാല MTHS സ്കൂള്‍, പട്ടം സെന്റ്മേരീസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം. കന്യാകുമാരി നൂറൂല്‍ ഇസ്ലാം കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദം. സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.സംസ്ഥാനത്തെ ആദ്യത്തെ സൗജന്യ ശസ്ത്രക്രിയ പദ്ധതി, വൃക്ക-കരള്‍ രോഗ സൗജന്യ ചികിത്സാപദ്ധതികള്‍, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നൂറല്‍ ഇസ്ലാം സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍, തിരുവനന്തപുരത്തെ നിംസ് മെഡിസിറ്റി എന്ന ആതുരാലായത്തിന്റെ മാനേജിങ് ഡയറക്ടര്‍, ഏഷ്യയില്‍ ആദ്യമായി സൗരോര്‍ജം ഉപയോഗിച്ച് ഹൃദയശസ്ത്രക്രിയ നടത്തിയ നിംസ് മെഡിസിറ്റിയുടെ എം.ഡി എന്ന നിലയില്‍ യു.എന്‍.ജനറല്‍ അസംബ്ലിയില്‍ പ്രബന്ധം അവതരിപ്പിച്ചു. 2015-ലെ സംസ്ഥാന സര്‍ക്കാറിന്റെ യുവസംരംഭക പുരസ്കാരം, 2011-ലും 2015-ലും ടൈംസ് ഓഫ് ഇന്ത്യയുടെ ബിസിനസ്സ് ഇയര്‍ പുരസ്കാരം, ഗാന്ധിഭവന്‍ പുരസ്കാരം, വിവേകാനന്ദ യൂത്ത് ഐക്കണ്‍ പുരസ്കാരം എന്നിവ ലഭിച്ചു.



Need some editing or want to add info here ?, please write to us.

Other Books by Author M S Faizal Khan