മലയാളത്തിലെ ഒരു സഞ്ചാരസാഹിത്യകാരനാണ് മച്ചിങ്ങൽ കൃഷ്ണൻ രാമചന്ദ്രൻ. ഉത്തരഖണ്ഡിലൂടെ-കൈലാസ് മാനസസരസ്സ് യാത്ര എന്ന ഇദ്ദേഹത്തിന്റെ കൃതിയ്ക്ക് യാത്രാവിവരണഗ്രന്ഥത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. തൃശൂർജില്ലയിലെ കേച്ചേരിയിൽ മച്ചിങ്ങൽ കൃഷ്ണൻ എഴുത്തച്ഛന്റെയും വിയ്യൂർ നാരങ്ങളിൽ വടക്കേവളപ്പിൽ ദേവകിയമ്മയുടെയും മകനായി ജനിച്ചു. കേച്ചേരി യു.പി.സ്കൂൾ, പുറ്റെക്കര സെന്റ്ജോർജ് ഹൈസ്കൂൾ, ശ്രീ കേരളവർമ്മകോളേജ്, സെന്റ്തോമസ്കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഔദ്യോഗിക കാലഘട്ടം 15 വർഷത്തോളം വിദേശത്ത്. ആദ്ധ്യാത്മികമേഖലയിൽ സജീവമായി രംഗത്തുണ്ട്. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഹിമാലയത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും, ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ട്.
www.mkramachandran.org