കടമ്മനിട്ട വാസുദേവന്‍ പിള്ള Author

Kadamanitta Vasudevan Pilla

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണൻ ജനിച്ചത്. അച്ഛൻ പടയണി ആചാര്യൻ മേലേത്തറയിൽ കടമ്മനിട്ട രാമൻ നായർ ആശാൻ, അമ്മ കുട്ടിയമ്മ. കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ (ജനനം: മാർച്ച് 22, 1935 മരണം :മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.
ഒരു കമ്മ്യൂണിസ്റ്റായ അദ്ദേഹം കോളേജ് പഠനകാലത്ത് വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇടപെട്ടിരുന്നു. 1992ൽ സിപിഐ എമ്മിൻ്റെ സാംസ്കാരിക വിഭാഗമായ പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ (പ്രോഗ്രസീവ് അസോസിയേഷൻ ഫോർ ആർട്ട് ആൻഡ് ലെറ്റേഴ്സ്) വൈസ് പ്രസിഡൻ്റും 2002ൽ പ്രസിഡൻ്റുമായി. 1996-ൽ പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജകമണ്ഡലത്തിൽ നിന്ന് കേരള സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കൃതികൾ

കുറത്തി
കുഞ്ഞേ മുലപ്പാൽ കുടിക്കരുത്
മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
വെള്ളിവെളിച്ചം
ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം)
സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം)
കോഴി
കാട്ടാളൻ
ചാക്കാല
ഒരു പശുക്കുട്ടിയുടെ മരണം

പുരസ്കാരങ്ങൾ

കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്തകം 1982ൽ ആശാൻ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി.
അബുദാബി മലയാളി സമാജം പുരസ്കാരം.
ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം.
മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം.

ഉദ്ധരണി

വെന്തമണ്ണിന്‍ വീറില്‍നിന്നു-
മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞു പൊരി-
ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍. (കുറത്തി)



Need some editing or want to add info here ?, please write to us.

Other Books by Author Kadamanitta Vasudevan Pilla